ന്യൂഡല്‍ഹി: രാഹുല്‍ഗാന്ധിയുടെ അമേരിക്കന്‍ യാത്രയ്ക്ക് നേരെ കോണ്‍ഗ്രസില്‍ നിന്നും എതിര്‍പ്പ് ഉയരുന്നു. ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും തെരഞ്ഞെടുപ്പ് അടുത്തിരിക്കെ അമേരിക്കയിലേക്ക് പറക്കാനുള്ള രാഹുലിന്റെ തീരുമാനം പാര്‍ട്ടിയിലും പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. നോര്‍വേയില്‍ നിന്ന് കഴിഞ്ഞ ദിവസം മടങ്ങിയെത്തിയശേഷമാണ് രാഹുല്‍ വീണ്ടും അമേരിക്കയ്ക്ക് പോകുന്നത്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെക്കുറിച്ചുള്ള അറിവ് വികസിപ്പിക്കാനാണ് രാഹുല്‍ സിലിക്കണ്‍ വാലിയിലേക്ക് പോകുന്നതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു. ബിഹാറിലും ഹിമാചല്‍ പ്രദേശിലും പാര്‍ട്ടിക്കുള്ളില്‍ പ്രശ്നങ്ങളാണ്. ബിഹാറില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂട്ടത്തോടെ ജെഡിയുവില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മുഖ്യമന്ത്രി വീരഭദ്ര സിങ്ങും കോണ്‍ഗ്രസ് അധ്യക്ഷന്‍ സുഖ്വീന്തര്‍ സിങ്ങും തമ്മിലുള്ള പോരാണ് ഹിമാചലിലെ പ്രശ്നം. ഈ സമയത്താണ് രാഹുല്‍ വിദേശ യാത്രകള്‍ പതിവാക്കുന്നത്.
ഇതാണ് കോണ്‍ഗ്രസില്‍ നിന്നും എതിര്‍പ്പ് ഉയരാന്‍ കാരണം. സംഘടനാകാര്യങ്ങള്‍ ശ്രദ്ധിക്കാതെയുള്ള രാഹുലിന്റെ ഈ വിദേശയാത്രാ ഭ്രമത്തിനെതിരെ മുതിര്‍ന്ന നേതാക്കളാണ് അമര്‍ഷം പ്രകടിപ്പിക്കുന്നത്. ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് പട്നയില്‍ സംഘടിപ്പിച്ച പ്രതിപക്ഷ കക്ഷികളുടെ സമ്മേളനം ഒഴിവാക്കിയാണ് രാഹുല്‍ നോര്‍വെയ്ക്ക് പറന്നത്. ഈ കാര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തെ ലാലു പ്രതിഷേധം അറിയിച്ചിരുന്നു.
Post Your Comments