തൃശൂര്‍: മുഹമ്മദ് നിഷാമിന്റെ ബിസിനസ് സാമ്രാജ്യം തകർച്ചയിൽ എന്ന് സൂചന. സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസ് വധക്കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടു ജയിലില്‍ കഴിയുന്ന വിവാദവ്യവസായി മുഹമ്മദ് നിഷാമിന്റെ 5000 കോടിയുടെ ബിസിനസിനാണ് തകർച്ച നേരിടേണ്ടി വന്നത്. നിഷാം ബീഡി, റിയല്‍ എസ്റ്റേറ്റ്, ജുവലറി, ഹോട്ടല്‍ അടക്കമുള്ള ബിസിനസിന്റെ നടത്തിപ്പ് സംബന്ധിച്ച തര്‍ക്കവും കൂടിയായതോടെ വന്‍തിരിച്ചടിയാണ് നേരിടുന്നത്.
കേരളത്തിലും പുറത്തുമായി നിഷാമിനെതിരേ നിരവധി കേസുകളുള്ളത്. നിഷാമിന്റെ ബിസിനസ് ലോകത്തെ സംഘര്‍ഷങ്ങള്‍ പുറത്തായത് നിഷാം തന്നെ ഭീഷണിപ്പെടുത്തിയെന്നു റിയല്‍ എസ്റ്റേറ്റ് ബിസിനസിന്റെ മുന്‍ മാനേജര്‍ തൃശൂര്‍ വെസ്റ്റ് പോലീസില്‍ പരാതി നല്‍കിയതോടെയാണ്. സഹോദരങ്ങളും നിഷാമിനെതിരേ ഗുരുതരമായ ആരോപണങ്ങള്‍ നിരത്തി പോലീസില്‍ പരാതി നല്‍കിയിരുന്നു. സഹോദരങ്ങളും ബന്ധുക്കളും തന്റെ സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിക്കുന്നുവെന്ന നിഷാമിന്റെ പരാതിയും കൂടിയായപ്പോള്‍ സംഗതി വസ്തുതയാണെന്ന പ്രചാരണവും ശക്തമായി.
പ്രചാരണം നടക്കുന്നത് കിങ് ബീഡിയുടെ വിപണി തകര്‍ന്നു, റിയല്‍ എസ്റ്റേറ്റ് ബിസിനസിന്റെ ഭാഗമായുള്ള കെട്ടിടസമുച്ചയങ്ങളുടെ വില്‍പ്പന കുറഞ്ഞു, പല പ്രോജക്ടുകളും പകുതിക്കു വച്ച് നിലച്ചു, നിഷാമിന്റേതായതിനാല്‍ ഫ്ലാറ്റുകള്‍ വാങ്ങാന്‍ ആരും തയാറാവുന്നില്ല എന്നിങ്ങനെയാണ്. രണ്ടു വര്‍ഷമായി കിങ് മുഹമ്മദ് നിഷാം ഇപ്പോള്‍ ഇരുമ്പഴിക്കുള്ളിലാണ്. ജയിലിലായിരിക്കുമ്പോഴും നിഷാമിനെ സഹായിക്കാനാളുണ്ടായിരുന്നു. ജയിലിനകത്തിരുന്നും ബിസിനസ് കാര്യങ്ങള്‍ നോക്കാന്‍ കഴിഞ്ഞിരുന്നു.
എന്നാല്‍, പ്രതാപകാലത്തു നിഷാമിന്റെ സഹായംതേടിയവരെല്ലാം പതുക്കെ പിന്‍വലിഞ്ഞതോടെ നിഷാം ഒറ്റപ്പെട്ട നിലയിലായി. ഇതിനിടെ, ബിസിനസ് നോക്കി നടത്തുന്നതും പണമിടപാടുകളും സംബന്ധിച്ചു സഹോദരങ്ങളും ബന്ധുക്കളുമായി തര്‍ക്കവും തുടങ്ങി. വിവിധ സ്ഥാപനങ്ങള്‍ നടത്തുന്ന നിഷാമിന്റെ ബിസിനസിന്റെ പകുതി ഓഹരി രണ്ടു സഹോദരന്മാരുടെയും ഉമ്മയുടെയും മറ്റു രണ്ടുപേരുടെയും പേരിലാണ്. ഭാര്യക്ക് ഇതില്‍ ഇടപെടാനാവാത്ത സ്ഥിതിയുമായി. ഇതോടെയാണ് ബിസിനസ് തകരുന്നുവെന്ന പ്രചാരണം ശക്തമായത്.
Post Your Comments