Latest NewsIndiaNews

വീരമൃതു വരിച്ച ഇന്ത്യൻ സൈനികരുടെ കുടുംബങ്ങൾക്കായി ആറരക്കോടി രൂപ സമാഹരിച്ച് അക്ഷയ് കുമാർ

വീരമൃത്യു വരിച്ച ഇന്ത്യൻ സൈനികരുടെ അനാഥമാക്കപ്പെട്ട കുടുംബങ്ങളെ സംരക്ഷിക്കുന്നതിനായി 6.5 കോടി രൂപ സമാഹരിച്ച് ബോളിവുഡ് നടൻ അക്ഷയ് കുമാർ. അക്കി ഭാരത് കെ വീർ എന്ന സംഘടനയ്ക്കായി , പ്രമുഖ ബിസിനസുകാരെ ഉൾപ്പെടുത്തിയാണ് അക്ഷയ് കുമാർ ആറരക്കോടി സമാഹരിച്ചത്. അടുത്തിടെ ഒരു ആഗോള നിക്ഷേപക സംഗമത്തിന്റെ ഭാഗമായി, ലോകമെമ്പാടും ഉള്ള സംരംഭകർ ഒത്തുകൂടിയപ്പോൾ, അവരെ അഭിസംബോധന ചെയ്തു സംസാരിക്കുന്നതിനുള്ള അവസരം അക്ഷയ്കുമാറിന് ലഭിച്ചിരുന്നു.

അക്ഷയ്‌കുമാർ തന്നെ ഉദ്ഘാടനം ചെയ്ത ഭാരത് കെ വീർ എന്ന വെബ്‌സൈറ്റിൽ ഉൾപ്പെടുത്തിയിരുന്ന വീരചരമം പ്രാപിച്ച 112 സൈനികരുടെ വിശദാംശങ്ങൾ അദ്ദേഹം ആ അവസരത്തിൽ പറയുകയുണ്ടായി. അവരുടെ ഒറ്റപ്പെട്ടു പോയ കുടുംബങ്ങളെ സംരക്ഷിക്കുന്നതിനായി ഫണ്ട് കണ്ടെത്തുന്നതിന് പറ്റി അക്ഷയ് സംസാരിച്ചു. നിക്ഷേപക സംഗമത്തിൽ പങ്കെടുത്ത വ്യവസായികൾ അദ്ദേഹത്തിന്റെ നേതൃത്വത്തിന് പൂർണ പിന്തുണ നൽകുകയും ചെയ്‌തു. തുടർന്ന് ആറരക്കോടി രൂപ അക്കൗണ്ടിലേക്ക് എത്തുകയും ചെയ്‌തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button