KeralaLatest NewsNews

കുളിക്കാനിറങ്ങിയ രണ്ടു വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു

കൊച്ചി:  പാറമടയില്‍ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണന്ത്യം. ഒരു വിദ്യാര്‍ത്ഥിയെ കാണാതായി. കളമശേരി സ്വദേശികളായ കളമശ്ശേരി സെന്റ് പോള്‍സ് കോളേജ് വിദ്യാര്‍ത്ഥി വിനായകന്‍, ആലുവ വിദ്യാധിരാജ സ്‌ക്കൂള്‍ വിദ്യാര്‍ത്ഥി ശ്രാവണ്‍, എന്നിവരാണ് മരിച്ചത്.സെന്റ് ആല്‍ബര്‍ട്ട് കോളേജ് വിദ്യാര്‍ത്ഥിയായ അഭിജിത്തിനെയാണ് കാണാതായത്.

ഇവരുടെ ഒപ്പമുണ്ടായിരുന്ന അക്ഷയെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തിയിരുന്നു. അഭിജിത്തിനായുള്ള തിരച്ചില്‍ തുടരുകയാണ്. വെങ്ങോലയിലെ പെട്ടമലയില്‍ അടഞ്ഞുകിടന്ന പാറമടയിലായിരുന്നു സംഭവം നടന്നത്. ഉച്ച കഴിഞ്ഞ് രണ്ടു മണിയോടെ കുളിക്കാനിറങ്ങിയതാണ് വിദ്യാര്‍ത്ഥികള്‍. മൃതദേഹങ്ങള്‍ പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്.

 

shortlink

Post Your Comments


Back to top button