വെറും 25 മണിക്കൂര്‍ സമയത്തെ പരിശീലനം കൊണ്ട് വിമാനം പറത്തി ലോക റിക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് ഒരു ബാലന്‍. ഷാര്‍ജയില്‍ ജനിച്ചു വളര്‍ന്ന ബാലനാണ് ഈ നേട്ടം സ്വന്തമാക്കിയത്. ഒറ്റയക്ക് വിമാനം പറത്തിയാണ് ലോക റിക്കോര്‍ഡ് സ്വന്തമാക്കിയിത്.
ഏഴര വയസ്സു പ്രായമുള്ള വേളയിലാണ് മന്‍സൂര്‍ അനിസയെന്ന ബാലന്‍ ആദ്യമായി കമ്പ്യൂട്ടര്‍ ഫ്‌ളൈറ്റ് സിമുലേറ്ററിന്റെ പ്രവര്‍ത്തനങ്ങള്‍ പരിചയപ്പെട്ടത്. ന്യൂഡല്‍ഹിയിലുള്ള പൈലറ്റായ അമ്മാവനാണ് കുട്ടിയെ ഇതു പരിചയപ്പെടുത്തിയത്.
സിമുലേഷന്‍ സോഫ്‌റ്റ്വെയറിലാണ് വിമാനം പറത്തുന്നിന്റെ ആദ്യ പാഠങ്ങള്‍ ഞാന്‍ പഠിച്ചത്. അതിനു ശേഷം വിമാനം പറത്താനുള്ള ആഗ്രഹം എന്നില്‍ വര്‍ധിച്ചതായി മന്‍സൂര്‍ അനിസ് പറഞ്ഞു.
13 വയസ്സുള്ളപ്പോള്‍ മന്‍സൂര്‍ തനിക്ക് പൈലറ്റ് ആകാണമെന്ന ആഗ്രഹം യഥാര്‍ത്ഥ്യമാക്കാനുള്ള പ്രയാണം ആരംഭിച്ചു. ഒരു വര്‍ഷത്തിനു ശേഷം കാനഡയില്‍ അമ്മയുടെ കൂടെ ലാന്‍ലിയായിലെ എ എ എ ഏവിയേഷന്‍ ഫ്‌ലൈറ്റ് അക്കാദമിയില്‍ പരിശീലനം ആരംഭിച്ചു. അത്തരമൊരു യുവ വിദ്യാര്‍ഥിയെ ഏറ്റെടുക്കാന്‍ അക്കാഡമിയുടെ ചീഫ് ഫ്‌ലൈറ്റ് ഇന്‍സ്ട്രക്ടര്‍ (സിഎഫ്‌ഐ) ആദ്യം വിസമ്മതിച്ചു. മന്‍സൂറിന്റെ വിമാനം പറത്തുന്നതിനെക്കുറിച്ചുള്ള അറിവ് ചീഫ് ഫ്‌ലൈറ്റ് ഇന്‍സ്ട്രക്ടറുടെ മനസു മാറ്റി.
ഓഗസ്റ്റ് 30 ന് സസെന 152 ല്‍ തന്റെ ആദ്യ വിമാനയാത്രയ്ക്കായി മണ്‍സൂണ്‍ കോക്പിറ്റില്‍ എത്തി. അല്പ നേരം വിമാനം പറത്തിയ മനന്‍സൂറിനു പ്രയാസം അനുഭവപ്പെട്ടത് ലാന്‍ഡിംഗിനായിരുന്നു. കൃത്യമായി ലാന്‍ഡിംഗ് നടത്താനുള്ള പഠനത്തിനാണ് മന്‍സൂര്‍ കൂടുതല്‍ സമയം എടുത്തത്.
ഏറ്റവവും ചുരുങ്ങിയ സമയം കൊണ്ട് പഠനം പൂര്‍ത്തിയാക്കിയായ പ്രായം കുറഞ്ഞ പൈലറ്റെന്ന നേട്ടമാണ് മന്‍സൂര്‍ സ്വന്തമാക്കിയത്. മുമ്പ് 34 മണിക്കൂര്‍ സമയം പരിശീലനം നടത്തിയ ശേഷം വിമാനം പറത്തിയതായിരുന്നു റിക്കോര്‍ഡ്. ലിംക ബുക്ക് ഇടം നേടാനുള്ള ശ്രമം നടത്തുകയാണ് ഇപ്പോള്‍ മന്‍സൂറിന്റെ കുടുംബം.
Post Your Comments