KeralaCinemaMollywoodLatest NewsNews

രാമലീല ഈ മാസം 22 ന് പ്രദര്‍ശനത്തിനെത്തും

കൊച്ചി: പ്രമുഖ നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലായതിനെ തുടര്‍ന്ന് മാറ്റിയ രാമലീലയുടെ റിലീസ് പ്രഖ്യാപിച്ചു. ഈ മാസം 22ന് ചിത്രം റിലീസ് ചെയും. ടോമിച്ചന്‍ മുളകുപാടമാണ് ഈ ചിത്രത്തിന്റെ നിര്‍മതാവ്. ദിലീപ് ജയിലിലായതുകൊണ്ടല്ല റിലീസ് മാറ്റിയതെന്ന പ്രസ്താവനയുമായി നിര്‍മാതാവ് രംഗത്തെത്തിയിരുന്നു.

നവാഗതനായ അരുണ്‍ ഗോപിയാണ് ചിത്രത്തിന്റെ സംവിധായകന്‍. രാമലീലയിലെ നായിക നായിക പ്രയാഗ മാര്‍ട്ടിനാണ്. മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ഒരുക്കുന്ന രാമലീല രാമനുണ്ണിയെന്ന രാഷ്ട്രീയ പ്രവര്‍ത്തകന്റെ കുടുംബകാര്യങ്ങളും രാഷ്ട്രീയപ്രവര്‍ത്തനവുമാണ് അവതരിപ്പിക്കുന്നത്. രാധിക ശരത്കുമാര്‍, മുകേഷ്, സിദ്ദിഖ്, വിജയരാഘവന്‍, കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ഫീഖ് അഹമ്മദിന്റെ ഗാനങ്ങള്‍ക്ക് ബിജിപാല്‍ സംഗീതം നല്‍കുന്നു. ഷാജികുമാറാണ് കാമറ കൈകാര്യം ചെയ്തത്.

 

shortlink

Post Your Comments


Back to top button