ന്യൂഡല്‍ഹി: ഇന്ത്യ ആദ്യമായി ആതിഥേയത്വം വഹിക്കുന്ന അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോളിനു ഉദ്ഘാടന ചടങ്ങില്ല. ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ട് പ്രകാരം ഒക്ടോബര്‍ ആറിന് ഡല്‍ഹിയില്‍ കേന്ദ്ര കായിക മന്ത്രാലയം നടത്താന്‍ നിശ്ചയിച്ച ഉദ്ഘാടനച്ചടങ്ങുകള്‍ റദ്ദാക്കി. ഫിഫ അധ്യക്ഷന്‍ ജിയാനി ഇന്‍ഫാന്റിനോ ഉദ്ഘാടന ചടങ്ങുകളില്‍ സംബന്ധിക്കില്ലയെന്ന വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് നടപടി.
അണ്ടര്‍ 17 ലോകകപ്പിനു വലിയ ഉദ്ഘാടന ചടങ്ങ് നടത്തുന്ന പതിവില്ല. പക്ഷേ ഇന്ത്യ ആദ്യമായി ആതിഥേയത്വം വഹിക്കുന്ന അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍ ആഘോഷമായ ഉദ്ഘാടനത്തോട് നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഫിഫ അധ്യക്ഷന്‍, പ്രമുഖ താരങ്ങള്‍ എന്നിവര്‍ പങ്കെടുക്കുന്ന വിപുലമായ ആഘോഷ പരിപാടിയാണ് ലക്ഷ്യമിട്ടിരുന്നത്. പക്ഷേ ഇതിനോട് ഫിഫ പ്രതികൂലമായിട്ടാണ് പ്രതികരിച്ചത്. കളിക്കാരെ വിട്ടുനല്‍കാനാവില്ലെന്നും ഫിഫ സര്‍ക്കാരിനെ അറിയിച്ചിരുന്നു. ഉദ്ഘാടനച്ചടങ്ങിനുവേണ്ടി ചെലവിടാന്‍ ഉദ്ദേശിച്ച തുക രാജ്യത്തെ ഫുട്‌ബോളിന്റെ വളര്‍ച്ചയ്ക്കുവേണ്ടി ചെലവാക്കണമെന്നാണ് ഫിഫയുടെ നിര്‍ദേശം. എങ്കിലും ഉദ്ഘാടനച്ചടങ്ങ് നടത്താനുള്ള ശ്രമവുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുകയായിരുന്നു. ഇതിനിടെയാണ് ഈ ചടങ്ങില്‍ പ്രസിണ്‍ന്റ് ഇന്‍ഫന്റിനോ പങ്കെടുക്കില്ലെന്ന് ഫിഫ ഔദ്യോഗികമായി സര്‍ക്കാരിനെ അറിയിച്ചത്. ഇതോടെ ചടങ്ങ് നടത്താനുള്ള തീരുമാനം സര്‍ക്കാര്‍ ഉപേക്ഷിക്കുകയായിരുന്നു.
ഇതാദ്യമായാണ് ഇന്ത്യ ഒരു ലോകകപ്പില്‍ മാറ്റുരയ്ക്കുന്നത്. കൊച്ചി അടക്കം ആറ് വേദികളിലാണ് മത്സരം.ഒക്ടോബര്‍ ആറ് മുതല്‍ 28 വരെ നടക്കുന്ന ടൂര്‍ണമെന്റില്‍ ആതിഥേയരായ ഇന്ത്യ അടക്കം 24 ടീമുകളാണ് മാറ്റുരയ്ക്കുന്നത്.
Post Your Comments