ന്യൂഡല്‍ഹി: ആര്‍.ജെ.ജി നേതാവ് ലാലു പ്രസാദ് യാദവിന്റെ മകള്‍ മിസാ ഭാരതിയുടെയും ഭര്‍ത്താവ് ശൈലേഷ് കുമാറിന്റെയും പേരിലുള്ള ഡല്‍ഹിയിലെ ഫാംഹൗസ് എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടി. കള്ളപ്പണ കേസിനെ തുടര്‍ന്നായിരുന്നു എന്‍ഫോഴ്‌സ്‌മെന്റിന്റെ നടപടി. കള്ളപ്പണം വെളുപ്പിക്കല്‍ തടയുന്ന നിയമപ്രകാരമായിരുന്നു എന്‍ഫോഴ്‌സ്‌മെന്റ് നടപടി സ്വീകരിച്ചത്. ദക്ഷിണ ഡല്‍ഹി ബിജ്വാസന്‍ മേഖലയിലെ പാം ഫാംസാണ് എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടിയത്.
1.2 കോടി രൂപ മുടക്കി 2008-09 കാലയളവില്‍ വാങ്ങിയതാണ് ഇത്.
ഈ ഫാമിന്റെ പിന്നിലുള്ള സാമ്പത്തിക സ്രോതസ്സ് കള്ളപ്പണം ആണെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയിരുന്നു.
മിസ് മിഷെല്‍ പാക്കേഴ്‌സ് ആന്റ് പ്രിന്റേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതിലുള്ളതാണ് ഫാംഹൗസ്. കടലാസ് കമ്പനികളുടെ മറവില്‍ വ്യാപകമായി കള്ളപ്പണം വെളിപ്പിച്ചുവെന്നാണ് എന്‍ഫോഴ്‌മെന്റിന്റെ കണ്ടെത്തല്‍. മിസയുമായി ബന്ധമുള്ള നിരവധി സ്ഥാപനങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ് നടത്തിയിരുന്നു.
Post Your Comments