ദുബൈ: വ്യാജ മെഡിക്കല്‍ റിപ്പോര്‍ട്ട് നല്‍കിയ ഇന്ത്യന്‍ ഡോക്ടര്‍ക്ക് 20,000 ദിര്‍ഹം പിഴ. തന്നെ സമീപിച്ച രോഗിക്ക് പുറം വേദനയുണ്ടെന്ന് സ്ഥാപിക്കുന്നതായിരുന്നു റിപ്പോര്‍ട്ട്. ഇതിനുള്ള മരുന്നുകളും ഡോക്ടര്‍ കുറിച്ച് നല്‍കിയിരുന്നു.
എന്നാല്‍ കുറിച്ച് നല്‍കിയിരിക്കുന്ന മരുന്നുകള്‍ ആരോഗ്യമന്ത്രാലയത്തിന്റെ നിയമങ്ങള്‍ക്ക് എതിരാണെന്നും ആരോപണമുണ്ട്.
ഓഡിറ്ററായി തൊഴില്‍ ചെയ്യുന്ന ഈജിപ്ഷ്യന്‍ പൗരനാണ് ഡോക്ടറെ സമീപിച്ച് വ്യാജ മെഡിക്കല്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. ഒരു ക്രിമിനല്‍ കേസില്‍ സമര്‍പ്പിക്കാനായിരുന്നു ഈ മെഡിക്കല്‍ റിപ്പോര്‍ട്ട്. വിചാരണയ്ക്കിടയില്‍ ഡോക്ടര്‍ കുറ്റം സമ്മതിക്കുകയായിരുന്നു.
Post Your Comments