ന്യൂഡല്‍ഹി: രണ്ട് ലക്ഷം കമ്പനികളുടെ രജിസ്‌ട്രേഷന്‍ കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി. ഇത്രയും അധികം കമ്പനികളെ ഒറ്റയടിക്ക് റദ്ദാക്കിയതിനു കാരണം നിബന്ധനകള്‍ പാലിക്കാത്തതിന്റെ പേരിലാണ് . 2.09,032 ലക്ഷം കമ്പനികളെയാണ് കേന്ദ്രസര്‍ക്കാര്‍ രജിസ്ട്രാര്‍ ഓഫ് കമ്പനീസില്‍ നിന്നും പുറത്താക്കിയത്. രേഖകള്‍ ഹാജരാക്കി നിയമപരമായി പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാക്കുന്നത് വരെയാണ് ബാങ്ക് ഇടപാടുകള്‍ക്ക് വിലക്കുള്ളത്. അതുവരെ ഇടപാടുകള്‍ വിലക്കണമെന്ന നിര്‍ദേശം എല്ലാ ബാങ്കുകള്‍ക്കും നല്‍കി.
ഇത്രയും കമ്പനികളുടെ ബാങ്ക് ഇടപാടുകള്‍ക്കും ഇതോടെ വിലക്ക് വന്നു. നടപടിക്രമങ്ങള്‍ പാലിക്കാത്തതും കൃത്യമായി റിട്ടേണ്‍ ഫയല്‍ ചെയ്യാത്തതുമായ കമ്പനികളെയാണ് വെട്ടിമാറ്റിയത്. ഈ കമ്പനികള്‍ക്കെല്ലാം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയെങ്കിലും തൃപ്തികരമായ മറുപടി ലഭിച്ചില്ല.
Post Your Comments