Latest NewsNewsIndia

സുനന്ദ മരിച്ച മുറി വിട്ടുകിട്ടണമെന്ന ഹര്‍ജി ഇന്ന് കോടതിയില്‍

ഡല്‍ഹി : സുനന്ദ പുഷ്കര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കാണപ്പെട്ട ദില്ലി ലീലാ പാലസിലെ 345ആം മുറി വിട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ട് ഹോട്ടല്‍ അധികൃതര്‍ നല്‍കിയ ഹര്‍ജി ഇന്ന് ഡല്‍ഹി മെട്രോപ്പോലിറ്റന്‍ മജിസ്ട്രേറ്റ് കോടതി പരിഗണിക്കും.

ഇതിന്റെ സമയപരിധി അവസാനിക്കുന്ന സാഹചര്യത്തിലാണ് കോടതി ഇന്ന് ഹര്‍ജി പരിഗണിക്കുന്നത്. ഇതിനിടെ കഴിഞ്ഞയാഴ്ച്ച സെന്‍ട്രല്‍ ഫൊറന്‍സിക് ലബോറട്ടറി അധികൃതര്‍ റൂമില്‍ അവസാനവട്ട പരിശോധന നടത്തിയിരുന്നു.

കഴിഞ്ഞ മാസം ഈ ഹര്‍ജി പരിഗണിച്ചപ്പോള്‍ നാലാഴ്ച്ചയ്ക്കുള്ളില്‍ മുറി തുറന്ന് കൊടുക്കാന്‍ കോടതി ദില്ലി പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. 2014 ജനുവരി 17ന് സുനന്ദ മരിച്ച ശേഷം ഈ മുറി ദില്ലി പൊലീസ് മുദ്ര വച്ചിരിക്കുകയാണ്. ഇത് മൂലം 50 ലക്ഷം രൂപ നഷ്ടമുണ്ടായെന്നും മുറി തുറന്ന് നല്‍കണമെന്നുമാവശ്യപ്പെട്ട് ഹോട്ടല്‍ അധികൃതര്‍ കോടതിയെ സമീപിക്കുകയായിരുന്നു.

shortlink

Post Your Comments


Back to top button