ചൈന: ബ്രിക്സ് സമ്മേളനം ചൈനയില്‍ ആരംഭിച്ചു. ലോകം നേരിടുന്ന വെല്ലുവിളികളെ ബ്രിക്‌സ് രാജ്യങ്ങളുടെ സഹകരണമില്ലാതെ കാര്യക്ഷമമായി പരിഹരിക്കാനാവില്ലെന്ന് പ്ലീനറി സമ്മേളനത്തില്‍ സംസാരിച്ച ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് പറഞ്ഞു.
സമ്മേളനത്തില്‍ ഇന്ത്യ, റഷ്യ, ചൈന, ബ്രസീല്‍, ദക്ഷിണാഫ്രിക്ക എന്നീ അംഗരാജ്യങ്ങള്‍ക്കു പുറമേ ഈജിപ്ത്, കെനിയ, മെക്സിക്കോ, തായ്ലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളെ അതിഥികളായും പങ്കെടുക്കുന്നുണ്ട്. ചൈനീസ് പ്രസിഡന്റ് സമ്മേളനത്തിനെത്തിയ മോദിയെ സ്വീകരിച്ചു.
സമ്മേളനത്തിനിടെ പ്രസിഡന്റ് ഷീ ജിന്‍പിങ്ങുമായി മോദി കൂടിക്കാഴ്ച നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ടുദിവസത്തെ സന്ദര്‍ശനത്തിനിടെ റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുതിനുമായും മോദി സംസാരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഡോക് ലാം സംഘര്‍ഷത്തിനു ശേഷമുള്ള മോദിയുടെ ചൈനാ സന്ദര്‍ശനത്തിന് ഏറെ പ്രാധാന്യമുണ്ടെന്നാണ് വിലയിരുത്തല്‍.സിക്കിമിലെ ഡോക് ലാം മേഖലയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം 73 ദിവസം നീണ്ടിരുന്നു.
Post Your Comments