കൊച്ചി: ടാക്‌സിയായി രജിസ്റ്റര്‍ ചെയാന്‍ ഇനി മുതല്‍ വേഗപ്പൂട്ട് നിര്‍ബന്ധം. പലരും ഈ നിബന്ധന അറിയാതെ കാറുകള്‍ ടാക്‌സിയായി രജിസ്റ്റര്‍ ചെയ്യാന്‍
ശ്രമിച്ച് ബുദ്ധിമുട്ടുന്നുണ്ട്. വേഗപ്പൂട്ടില്ലാത്ത കാറുകളില്‍ ഇൗ ക്രമീകരണം ഒരുക്കി കൊടുക്കാന്‍ വാഹന നിര്‍മാതാക്കള്‍ തയ്യാറാകുന്നില്ല. ഇതിനായി കാര്‍ വാങ്ങുന്ന വേളയില്‍ തന്നെ ശ്രദ്ധിക്കണം. വാങ്ങുന്ന അവസരത്തില്‍ തന്നെ ടാക്‌സിയായി ഓടിക്കാന്‍ വേണ്ടിയാണ് കാര്‍ എന്നു നിര്‍മാതക്കളെ അറിയിക്കണം. ടാക്‌സിയായി ഓടാനുള്ള കാറുകളില്‍ നിര്‍മാതാക്കള്‍ തന്നെ വേഗപ്പൂട്ട് ഘടിപ്പിച്ചിരിക്കണമെന്നാണ് പുതിയ മോട്ടോര്‍ വാഹന നിയമം .
2015 ഒക്ടോബറിനു ശേഷം നിര്‍മിക്കുന്ന വാഹനങ്ങള്‍ ഈ നിയമം പാലിക്കണമെന്നായിരുന്നു. പിന്നീട് ഈ നിയമം ബാധകമാവുന്നത് 2017 മേയ് ഒന്നിനു ശേഷം രജിസ്റ്റര്‍ ചെയ്യുന്ന ടാക്‌സികാറുകളുടെ കാര്യത്തിലാക്കി. നിലവില്‍ ചില നിര്‍മാതക്കള്‍ ഇതിനുസരിച്ച് വേഗപൂട്ട് ഘടിപ്പിച്ചു നല്‍കുന്നുണ്ട്.
Post Your Comments