
കോഴിക്കോട്: ഷവര്‍മ കഴിച്ച അഞ്ച് പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു .കോഴിക്കോട് നാദാപുരത്താണ് സംഭവം. ഷവര്‍മ കഴിച്ച ശേഷം ഛര്‍ദ്ദിയും തലകറക്കവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചേലക്കാട് സ്വദേശികളായ അജീഷ്, ഷിജി, ആരാധ്യ എന്നിവരെയും കുമ്മംകോട് സ്വദേശികളായ തെറ്റിയില്‍ അഭിജിത്ത്, ആദിജിത്ത് എന്നിവരെയുമാണ് നാദാപുരം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവത്തെ തുടർന്ന് ഇവര്‍ ഷവര്‍മ വാങ്ങിയ കല്ലാച്ചിയിലെ സ്വീറ്റ് ലാന്റ് ബേക്കറി പൊലീസ് അടച്ചു പൂട്ടി.
Post Your Comments