KeralaLatest NewsNews

മൊബൈൽ ടവർ ടെക്നീഷ്യന്മാര്‍ പണിമുടക്കിലേക്ക്

മൊബൈൽ ടവർ ടെക്നീഷ്യന്മാര്‍ പണിമുടക്കിലേക്ക് നീങ്ങുന്നു.
ബോണസ് വിഷയവുമായി ബന്ധപ്പെട്ടാണ് സമരം. മാനേജ്മെൻറുകൾ തുടരുന്ന നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ച് സെപ്തംബർ 7 ന് എറണാകുളത്ത് കമ്പനിയുടെ മുന്നിൽ കേരളത്തിലെ മുഴുവൻ ജില്ലകളിലെയും ജീവനക്കാർ കുത്തിയിരിപ്പ് സമരം നടത്തുമെന്ന് സംയുക്ത ട്രേഡ് യൂണിയനുകൾ അറിയിച്ചു. എറണാകുളത്ത് സെൻട്രൽ അസിസ്റ്റന്റ് ലേബർ കമ്മീഷണറുടെ നേതൃത്വത്തിൽ മാനേജ്മെന്റുകളും തൊഴിലാളി യൂണിയനുകളും നടത്തിയ ചർച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് സമരം ശക്തമാക്കാനാണ് തീരുമാനം. സമരത്തിന്റെ ഭാഗമായി ആഗസ്റ്റ് 29 മുതൽ 8 മണിക്കൂർ ജോലി മാത്രമാണ് ചെയ്യുന്നത്

ഐഡിയ ,എയർടെൽ ,വോഡഫോൺ , ബി എസ് എൻ എൽ ,ജിയോ എന്നീമൊബൈൽ ടവറുകളിലെ ടെക്നീഷ്യന്മാരാണ് സമരം നടത്തുന്നത്. സമരം ആശയവിനിമയ സംവിധാനം, ബാങ്കിങ്ങ് ഇടപാടുകൾ, ഇൻറർനെറ്റ് സേവനങ്ങൾ എന്നിവയെ ബാധിക്കും. സിഎെടിയു, എഎെടിയുസി, ബിഎംസി തുടങ്ങിയ തൊഴിലാളി യൂണിയനുകള്‍ സംയുക്തമായാണ് സമരം നടത്തുന്നത്.

shortlink

Post Your Comments


Back to top button