Latest NewsNewsTechnology

സന്ദേശങ്ങള്‍ അന്യഗ്രഹജീവകളുടെതോ?

ന്യൂയോര്‍ക്ക്: കാലങ്ങളായി മാനവരാശി ഉത്തരം തേടുന്ന ചോദ്യമാണ് ഭൂമിക്ക് പുറത്ത് ജീവൻ ഉണ്ടോയെന്ന്. ഈ ചോദ്യത്തിനു ഉത്തരം കണ്ടെത്താനായി സഹായകരമാകുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രലോകം. ‘ബ്രേക്ക്ത്രൂ ലിസണ്‍’ പദ്ധതിയിലൂടെ ലഭിച്ച റേഡിയോ തരംഗങ്ങളാണ് ശാസ്ത്രത്തിനു പുതു പ്രതീക്ഷ പകർന്നു നൽകുന്നത്. റഡാറിലൂടെയാണ് ഈ സന്ദേശങ്ങൾ ലഭിച്ചത്. പ്രപഞ്ചത്തിലെ ജീവന്‍റെ സാധ്യതകള്‍ കണ്ടെത്താനായി വിഖ്യാത ശാസ്ത്രജ്ഞനായ സ്റ്റീഫന്‍ ഹോക്കിന്‍സും റഷ്യന്‍ കോടീശ്വരനായ യൂറി മില്‍നറും സ്ഥാപിച്ചതാണു ബ്രേക്ക്ത്രൂ ലിസണ്‍ പദ്ധതി. ഭൂമിയില്‍ നിന്നു 300 കോടി പ്രകാശവര്‍ഷം അകലെയുള്ള നക്ഷത്രസമൂഹത്തിലാണു തരംഗങ്ങള്‍ എത്തിയിരിക്കുന്നത് എന്നാണ് അനുമാനം.

തരംഗങ്ങള്‍ പ്രവഹിക്കാനുള്ള കാരണം എന്താണെന്നു കണ്ടെത്താനായിട്ടില്ല.
തമോഗര്‍ത്തങ്ങള്‍, ന്യൂട്രോണ്‍ നക്ഷത്രങ്ങള്‍ എന്നിവയില്‍ നിന്ന് ഇത്തരം തരംഗങ്ങള്‍ പുറപ്പെടാം. എന്നാല്‍ അന്യഗ്രഹ ജീവികള്‍ ഉപയോഗിക്കുന്ന സ്പേസ്ക്രാഫ്റ്റുകളില്‍ നിന്നാണ് ഇവ എത്തിയതെന്നാണു ബ്രേക്ക്ത്രൂ ലിസണ്‍ പദ്ധതിയിലെ ഒരുവിഭാഗം ശാസ്ത്രജ്ഞരുടെ നിഗമനം. മുന്‍പു പത്തിലധികം തവണ റേഡിയോ തരംഗങ്ങള്‍ ഇതേ പ്രഭവകേന്ദ്രത്തില്‍ നിന്നു ലഭിച്ചിരുന്നു.
2012ല്‍ ആണു ശാസ്ത്രജ്ഞര്‍ പ്രഭവകേന്ദ്രം കണ്ടെത്തിയത്. മുന്‍പ് ഉണ്ടായതിലും തീവ്രതയിലാണു പുതിയ തരംഗങ്ങള്‍ എത്തിയതെന്നു പദ്ധതിയിലെ ഇന്ത്യന്‍ ഗവേഷകനായ വിശാല്‍ ഗജ്ജാര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button