Latest NewsNewsIndia

സ്ത്രീധന തര്‍ക്കം: യുവതി ആത്മഹത്യ ചെയ്തു

കൊല്‍ക്കത്ത: സ്ത്രീധന വിഷയത്തില്‍ ഇന്നും അക്രമങ്ങള്‍ പതിവാകുന്നു. സ്ത്രീകള്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ ചെറുതല്ല. സ്ത്രീധന തര്‍ക്കത്തെത്തുടര്‍ന്ന് യുവതി ജീവനൊടുക്കി. പശ്ചിമബംഗാളിലെ ബുര്‍ദ്വാന്‍ ജില്ലയിലാണ് സംഭവം. സുമാന ഷായെന്ന യുവതിയാണ് ജീവനൊടുക്കിയത്.

സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ ഭര്‍ത്താവ് മനോജ് ഷായേയും അടുത്ത ബന്ധുക്കളേയും പോലീസ് അറസ്റ്റ് ചെയ്തു. അതേസമയം, തങ്ങളുടെ മകള്‍ ജീവനൊടുക്കിയതല്ലെന്നും മനോജും ബന്ധുക്കളും ചേര്‍ന്ന് കൊലപ്പെടുത്തിയതാണെന്നും സുമാനയുടെ മാതാപിതാക്കള്‍ ആരോപിച്ചു. മനോജും വീട്ടുകാരും ആവശ്യപ്പെട്ട സ്ത്രീധനം നല്‍കാന്‍ തങ്ങള്‍ക്ക് സാധിച്ചില്ലെന്നും ഇതേത്തുടര്‍ന്ന് വിവാഹ ശേഷം ഇവര്‍ സുമാനയെ ശാരീരികമായും മാനസികമായും പീഡിപ്പിക്കാറുണ്ടായിരുന്നുവെന്നും മാതാപിതാക്കള്‍ പോലീസിനോട് പരാതിപ്പെട്ടു.

ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് മനോജിനെയും ബന്ധുക്കളെയും പോലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍, ഭാര്യ വീടിനുള്ളിലെ ഫാനില്‍ തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് മനോജ് പോലീസിനോട് വ്യക്തമാക്കിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button