
മക്ക: ഹജ്ജ് തീര്‍ത്ഥാടനത്തിനിടെ ഇത്തവണയും നിരവധി പേര് മരിച്ചു. ഇത്തവണ 39 പേര് മരണമടഞ്ഞതായാണ് റിപ്പോര്‍ട്ട്. പ്രാദേശിക മാധ്യമങ്ങളാണ് ഈ വിവരം റിപ്പോര്‍ട്ട് ചെയ്തത്. ഈജിപ്തില്‍ നിന്നും അള്‍ജീരിയയില്‍ നിന്നും എത്തിയവരാണ് മരിച്ചവരില്‍ അധികം. കനത്ത ചൂടാണ് ഇവിടങ്ങളില്‍ കഴിഞ്ഞ കുറേ ദിവസമായി അനുഭവപ്പെടുന്നതെന്നും ഇതാണ് പലരെയും തളര്‍ത്തുന്നതെന്നും അധികൃതര്‍ അറിയിച്ചു. മിനായിലെ ആശുപത്രിയില്‍ ഇതിനോടകം 2,200-ലേറെപ്പേര്‍ ചികിത്സ തേടിയെന്നും റിപ്പോര്‍ട്ടുണ്ട്.
Post Your Comments