![](/wp-content/uploads/2017/09/singh-file-photo-04may2012-rahim-news-gurmeet_213260fe-8c1e-11e7-a11b-07a9009e9c44.jpg)
ബലാത്സംഗക്കേസില്‍ 20 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ആള്‍ദൈവം ഗര്മീത് റാം റഹീ മിന് ജയിലില്‍ ലഭിച്ചിരിക്കുന്നത് പൂന്തോട്ടക്കാരന്റെ ജോലി. ജയില്‍ വളപ്പിനുള്ളിലെ തോട്ടത്തില്‍ പുല്ലും കളയും പറിക്കുന്ന ജോലിയാണ് ഗുര്‍മീതിന് ലഭിച്ചത്. 40 രൂപയാണ് ദിവസക്കൂലി. തന്റെ ആശ്രമത്തില്‍ സര്‍വ്വ സുഖങ്ങളോടെയും കഴിഞ്ഞിരുന്ന ആള്‍ദൈവം ജയിൽ ജീവിതവുമായി പൊരുത്തപ്പെട്ട് വരുന്നുണ്ടെങ്കിലും ജയില്‍ ക്യാന്റീനില്‍ നിന്നും കൊണ്ടുവന്ന മിനറല്‍ വാട്ടറാണ് ഗൂര്‍മീത് ഇപ്പോഴും കുടിക്കുന്നത്.
ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി തന്റെ വളര്‍ത്തുമകള്‍ ഹണിപ്രീതിനെയും ജയിലിനുള്ളില്‍ പാര്‍പ്പിക്കണമെന്ന അപേക്ഷ നല്‍കിയിരുന്ന ഗുര്‍മീതിന് സഹായികളായി മൂന്ന് വര്‍ഷം തടവു പൂര്‍ത്തിയാക്കിയ രണ്ട് തടവുകാരെ സഹായത്തിന് നൽകിയിട്ടുണ്ട്. നെഞ്ചു വേദന, രക്തസമ്മര്‍ദ്ദം തുടങ്ങിയ ബുദ്ധിമുട്ടുകളുണ്ടെന്ന് പറഞ്ഞതോടെ ജയില്‍ ഭക്ഷണത്തോടൊപ്പം പഴങ്ങളും ഗുർമീതിന് നൽകുന്നുണ്ട്.
Post Your Comments