ന്യൂഡൽഹി: റാന്‍സംവെയറിനെതിരെ സര്‍ക്കാരിന്റെ ജാഗ്രതാ നിര്‍ദേശം. വാണക്രൈയ്ക്കും പിയെച്ച വൈറസിനും പിന്നാലെ കംപ്യൂട്ടറുകള്‍ക്കു ഭീഷണിയുമായി പുതിയ റാന്‍സംവെയര്‍ എത്തി. ലോക്കി റാന്‍സംവെയര്‍ എന്നാണ് ഇതിനു പേരിട്ടിരിക്കുന്നത്. ഈ വൈറസിനെതിരെ സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. വൈറസ് സ്പാം മെയിലുകളായാണ് എത്തുന്നത്.
മെയില്‍ തുറന്നാലുടന്‍ ഇതു കംപ്യൂട്ടറുകളെ ലോക്കാക്കും. പിന്നീടു വന്‍തുക പ്രതിഫലം നല്‍കിയാലേ കംപ്യൂട്ടറുകള്‍ തുറക്കാൻ സാധിക്കു. പ്രതിഫലമായി ഒന്നരലക്ഷം രൂപവരെ ഈടാക്കുന്നുണ്ടെന്നാണു വിവരം. നൂറിലേറെ രാജ്യങ്ങളെ ബാധിച്ച വാണക്രൈ ആക്രമണത്തില്‍ ഇരയായവരില്‍ ഇന്ത്യയുടെ സ്ഥാനം മൂന്നാമതായിരുന്നു.
Post Your Comments