Latest NewsNewsIndia

ചൈനീസ് സൈനികന്‍ ദിവ് ഷൂവിന് ഇന്ത്യയില്‍ അന്ത്യവിശ്രമം : അതിനുള്ള കാരണം ഉണ്ട്

 

ഭോപ്പാല്‍ : ചൈനീസ് സൈനികന്‍ ദിവ് ഷൂവിന് ഇന്ത്യയില്‍ അന്ത്യവിശ്രമം. ഇതിനുള്ള കാരണം ഉണ്ട്. ദിവ് ഷൂവിന്റെ കഥ തുടങ്ങുന്നത് 1963 ലാണ്.

ഏകാന്തതയുടെ 54 വര്‍ഷങ്ങളാണ് ദിവ് ഷൂവിന്റെ ജീവിതത്തിലൂടെ കടന്നുപോയത്. . ഇക്കാലമത്രയും ദിവ് ഷു നാഗ് ജങ്ങിന് ഒരേയൊരാഗ്രഹമേ ബാക്കിയുണ്ടായിരുന്നുള്ളൂ. ഒരുതവണ ചൈനയില്‍ പോയിവരണം. ആഗ്രഹങ്ങളെല്ലാം വെറുതെയായി; ചൈനയുടെ പട്ടാളക്കാരന്‍, 1963ല്‍ ലഡാക്കില്‍ അറസ്റ്റിലായ ജങ്ങിനു ജന്മനാട്ടിലേക്കു തിരികെപ്പോകാനുള്ള മോഹം പൂവണിയാതെ ഈ ലോകത്തോടു വിടപറയേണ്ടിവന്നു. ബുധനാഴ്ച രാത്രിയാണു മധ്യപ്രദേശിലെ ബാലഘട്ടിലുള്ള വീട്ടില്‍ മസ്തിഷ്‌ക രക്തസ്രാവം മൂലം ജങ് മരിച്ചത്. തനിക്കൊപ്പം പിടിയിലായി 54 വര്‍ഷമായി ഇന്ത്യയില്‍ കഴിയുന്ന വാങ് ചീയെന്ന സൈനികനു ചൈനയിലേക്കു മടങ്ങാന്‍ അനുമതി കിട്ടിയിരുന്നു. വാങ് ചീ നാളെ ഇന്ത്യ വിടാനിരിക്കേയാണു കൂട്ടുകാരന്റെ വേര്‍പാട്.

നാട്ടുകാരുടെ ചീനി സേഠ്

1963 ജനുവരി മൂന്നിനാണു ദിവ് ഷു നാഗ് ജങ്ങും വാങ് ചീയും അറസ്റ്റിലായത്. ചാരവൃത്തിക്കു ശിക്ഷിക്കപ്പെട്ട ഇരുവരും 1968ല്‍ ജയില്‍മോചിതരായ ശേഷം തിരോഡി ഗ്രാമത്തില്‍ താമസം തുടങ്ങി. ചെറിയ കടയില്‍ ജോലിചെയ്തിരുന്ന ജങ്ങിനെ നാട്ടുകാര്‍ സ്‌നേഹത്തോടെ ചീനി സേഠ് എന്നാണു വിളിച്ചിരുന്നത്. ഹൃദ്രോഗിയായതുകൊണ്ടു വിമാനയാത്ര വേണ്ടെന്നു വീട്ടുകാര്‍ നിര്‍ബന്ധംപിടിച്ചപ്പോള്‍, തന്റെ ചൈനീസ് സ്വപ്നങ്ങള്‍ ഏതാണ്ട് ഉപേക്ഷിച്ച മട്ടിലായിരുന്നു മുന്‍സൈനികന്‍. ഇതിനിടെ ഇന്ത്യന്‍ പൗരത്വം കിട്ടാനും ശ്രമിച്ചിരുന്നു.

 

shortlink

Post Your Comments


Back to top button