ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിസഭാ പുന:സംഘടനയെ വിമര്‍ശിച്ച് കോണ്‍ഗ്രസ്. കഴിവില്ലാത്തവരുടെ ഒരു സംഘമാണ് ഇപ്പോഴത്തെ മന്ത്രിസഭയെന്നും അത് ബോധ്യമുള്ളതിനാലാണ് ഇപ്പോള്‍ മന്ത്രിസഭ പുന:സംഘടിപ്പിയ്ക്കുന്നതെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല പറഞ്ഞു.
പ്രധാനമന്ത്രി ഇപ്പോള്‍ ആശങ്കാകുലനാണ്. അതുകൊണ്ടാണ് ഇങ്ങനെയൊരു ആലോചന നടത്തിയതെന്നും സുര്‍ജേവാല പറഞ്ഞു. മന്ത്രിസഭാ പുന:സംഘടന വഴിയെങ്കിലും രാജ്യത്ത് മെച്ചപ്പെട്ട ഭരണം കൊണ്ടുവരാന്‍ പ്രധാനമന്ത്രിക്ക് കഴിയട്ടെയെന്ന് ആശംസിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഞായറാഴ്ചയാണ് കേന്ദ്ര മന്ത്രിസഭാ പുന:സംഘടന നടക്കുന്നത്. ഇതിനു മുന്നോടിയായി വിവിധ മന്ത്രിമാര്‍ രാജിവെച്ചിട്ടുണ്ട്. കേന്ദ്ര തൊഴില്‍ വകുപ്പ് മന്ത്രി ബന്ദാരു ദത്താത്രേയ ഇന്നലെ രാജി വെച്ചിരുന്നു. നൈപുണ്യ വികസന വകുപ്പ് മന്ത്രി രാജീവ് പ്രതാപ് റൂഡിയും കഴിഞ്ഞ ദിവസം രാജി വെച്ചിരുന്നു.
Post Your Comments