Latest NewsCinemaNewsIndia

മെ​ഡി​ക്ക​ൽ പ്ര​വേ​ശ​നം ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്നു വി​ദ്യാ​ർ​ഥി​നി ജീ​വ​നൊ​ടു​ക്കി​യ​തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി ര​ജ​നീ​കാ​ന്ത്

ചെ​ന്നൈ: നീ​റ്റി​നെ​തി​രേ നി​യ​മ​പോ​രാ​ട്ടം ന​ട​ത്തി​യ ദ​ളി​ത് വി​ദ്യാ​ർ​ഥി​നി മെ​ഡി​ക്ക​ൽ പ്ര​വേ​ശ​നം ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്നു ജീ​വ​നൊ​ടു​ക്കി​യ​തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി ത​മി​ഴ് ന​ട​ൻ ര​ജ​നീ​കാ​ന്ത്. ക​ടും​കൈ ചെ​യ്യു​ന്ന​തി​നു മു​മ്പ് അ​നി​ത ക​ട​ന്നു​പോ​യ വേ​ദ​ന​ക​ളി​ലൂ​ടെ താ​നും ക​ട​ന്നു​പോ​കു​ന്ന​താ​യും സം​ഭ​വി​ച്ച​ത് നി​ർ​ഭാ​ഗ്യ​ക​ര​മാ​ണെ​ന്നും സ്റ്റൈ​ൽ​മ​ന്ന​ൻ പ​റ​ഞ്ഞു.

ട്വി​റ്റ​റി​ൽ പോ​സ്റ്റ് ചെ​യ്ത കു​റി​പ്പി​ലാ​യി​രു​ന്നു താ​ര​ത്തി​ന്‍റെ പ്ര​തി​ക​ര​ണം. ത​മി​ഴ്നാ​ട് അ​രി​യ​ല്ലൂ​ർ സ്വ​ദേ​ശി​നി അ​നി​ത​യാ​ണ് മെ​ഡി​ക്ക​ൽ പ്ര​വേ​ശ​നം ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്നു ജീ​വ​നൊ​ടു​ക്കി​യ​ത്. പ്ല​സ് ടു​വി​ൽ 98 ശ​ത​മാ​നം മാ​ർ​ക്കു​ണ്ടാ​യി​ട്ടും, മെ​ഡി​ക്ക​ൽ പ്ര​വേ​ശ​നം ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് അ​നി​ത ജീ​വ​നൊ​ടു​ക്കി​യ​തെ​ന്നു ക​രു​തു​ന്നു. പ്ല​സ് ടു​വി​ൽ 1200 ൽ 1176 ​മാ​ർ​ക്ക് നേ​ടി​യാ​ണ് അ​നി​ത വി​ജ​യി​ച്ച​ത്.

ബോ​ർ​ഡ് പ​രീ​ക്ഷ​യി​ൽ മി​ക​ച്ച മാ​ർ​ക്ക് വാ​ങ്ങി​യ​തി​നെ തു​ട​ർ​ന്ന് മ​ദ്രാ​സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി​യി​ൽ എ​യ്റോ​നോ​ട്ടി​ക്ക​ൽ എ​ൻ​ജി​നീ​യ​റിം​ഗി​ന് അ​നി​ത​യ്ക്കു പ്ര​വേ​ശ​നം ല​ഭി​ച്ചി​രു​ന്നെ​ങ്കി​ലും, മെ​ഡി​ക്ക​ൽ പ്ര​വേ​ശ​നം ല​ക്ഷ്യ​മാ​യ​തി​നാ​ൽ അ​നി​ത ഈ ​അ​വ​സ​രം നി​ര​സി​ച്ചു. എ​ന്നാ​ൽ തു​ട​ർ​ന്നു​വ​ന്ന നീ​റ്റ് പ​രീ​ക്ഷ​യി​ൽ അ​നി​ത​യ്ക്കു തി​ള​ങ്ങാ​ൻ ക​ഴി​ഞ്ഞി​ല്ല.

ഇ​തേ​തു​ട​ർ​ന്ന് നീ​റ്റ് പ​രീ​ക്ഷ​ക്കെ​തി​രെ അ​നി​ത സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. ത​മി​ഴ്നാ​ടി​നെ നീ​റ്റി​ൽ​നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ത​മി​ഴ്നാ​ട്ടി​ൽ പ്ല​സ് ടു ​വ​രെ ത​മി​ഴി​ൽ പ​ഠി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്ക് നീ​റ്റ് പ​രീ​ക്ഷ​യി​ലെ ചോ​ദ്യ​ങ്ങ​ൾ മ​ന​സി​ലാ​കാ​ൻ ബു​ദ്ധി​മു​ട്ടു​ണ്ടെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു അ​നി​ത സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ച​ത്. എ​ന്നാ​ൽ അ​നി​ത​യു​ടെ ഹ​ർ​ജി കോ​ട​തി സു​പ്രീം കോ​ട​തി ത​ള്ളി. ഇ​തി​നു​ശേ​ഷ​മാ​ണ് അ​നി​ത ജീ​വ​നൊ​ടു​ക്കു​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button