ദുബായ് : എല്ലാ ടാക്‌സികളിലും അടുത്ത വര്‍ഷം മുതല്‍ നിരീക്ഷണ ക്യാമറ ഘടിപ്പിക്കും. റോഡ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയാണ് ഇതു സംബന്ധിച്ച വിവരം അറിയിച്ചത്. 10221 ടാക്‌സികളാണ് ദുബായില്‍ സര്‍വീസ് നടത്തുന്നത്. ഇവയില്‍ എല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ ക്യാമറ ഘടിപ്പിക്കാനായി സാധിക്കുമെന്നാണ് റോഡ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി പ്രതീക്ഷിക്കുന്നത്. യാത്രക്കാരെ കൊണ്ടുപോകുന്ന ടാക്‌സി ഡ്രൈവറുടെ പെരുമാറ്റവും ഇതിലൂടെ നിരീക്ഷിക്കാനായിട്ട് കഴിയും.
യാത്രക്കാരുമായി അഭിപ്രായ വ്യത്യാസം ഉണ്ടാവുകയോ ഡ്രൈവറുടെ പെരുമാറ്റത്തില്‍ ആസ്വാഭിവകതയുണ്ടാവുകയോ ചെയ്താല്‍ ക്യാമറ വഴി അധികൃതര്‍ക്ക് പരാതി ലഭിക്കും. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഡ്രൈവര്‍മാര്‍ സ്വീകരിക്കേണ്ട നിലപാടുകളെ കുറിച്ച് ക്യാമറയില്‍ മാര്‍ഗനിര്‍ദേശങ്ങളുണ്ട്. മെച്ചപ്പെട്ട സംസ്‌കാരം ഡ്രൈവര്‍മാരിലുണ്ടാക്കാന്‍ നിരീക്ഷണ ക്യാമറകള്‍ കൊണ്ടാകുമെന്നാണ് ആര്‍ടിഎ അധികൃതര്‍ കരുതുന്നത്. എമിറേറ്റിലുള്ള മൊത്തം ടാക്‌സികളില്‍ 20 ശതമാനത്തില്‍ പരീക്ഷണാര്‍ത്ഥം ക്യാമറ ഘടിപ്പിച്ചു. ഇത് ഈ വര്‍ഷം അവസാനിക്കുന്നതിന് മുന്‍പ് 40 ശതമാനം ആക്കി ഉയര്‍ത്താനാണ് ആലോചിക്കുന്നത്. അടുത്ത വര്‍ഷാവസാനത്തോടെ ടാക്‌സികള്‍ പൂര്‍ണമായും നിരീക്ഷണ പരിധിയിലാകും.
Post Your Comments