കാഞ്ഞിരംകുളം : നാട്ടുകാരെ പരിഭ്രാന്തിയിലാഴ്ത്തി കടല്‍ത്തീരത്ത് അജ്ഞാതവസ്തു. പൂവാര്‍ കല്ലുമുക്ക് കടല്‍ത്തീരത്ത് അടിഞ്ഞ അജ്ഞാതവസ്തു മല്‍സ്യത്തൊഴിലാളികളെ പരിഭ്രാന്തരാക്കി. . പൊട്ടിത്തെറിക്കാന്‍ സാധ്യതയുണ്ടെന്നും മറ്റും കഥകളിറങ്ങി. അജ്ഞാത വസ്തുവിന്റെ അടുത്തുപോകാന്‍ പോലും ഭയന്നു. പിന്നീട് തീരദേശ പൊലീസെത്തി പരിശോധിച്ചു ഭയപ്പെടാനൊന്നുമില്ലെന്ന് ബോധ്യമായതോടെയാണ് ഭീതി മാറിയത് .
സര്‍ക്കാര്‍ മീന്‍ വളര്‍ത്തല്‍ കേന്ദ്രമായ അടിമലത്തുറ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ അക്വാട്ടിക് സെന്ററില്‍ സ്ഥാപിച്ചിരുന്ന മുന്നറിയിപ്പു സംവിധാനമാണ് കടലില്‍ ഒഴുകി കല്ലുമുക്കിലെത്തിയത്. മീന്‍ വളര്‍ത്തുന്നയിടത്തു മറ്റു വള്ളങ്ങളും ബോട്ടുകളും കടക്കാതിരിക്കാനുള്ള സംരക്ഷണ സംവിധാനമായിരുന്നു ഇവ. ശക്തമായ തിരയടിയെ തുടര്‍ന്നാണ് ഇതു വേര്‍പെട്ടതെന്നു ബന്ധപ്പെട്ടവര്‍ വിശദീകരിച്ചു.
ഏതാണ്ട് ഒരു ടണ്‍ ഭാരമുള്ള ഈ സംവിധാനത്തെ തീരദേശ പൊലീസിന്റെയും നാട്ടുകാരുടെയും സഹായത്തോടെ കല്ലുമുക്കില്‍ നിന്നും ലോറിയില്‍ കയറ്റിക്കൊണ്ടുപോയി. തീരദേശ സിഐ: ജയചന്ദ്രന്‍, എസ്‌ഐ: ഷാനി ബാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണു പരിശോധനയ്ക്കു നേതൃത്വം നല്‍കിയത്.
Post Your Comments