ന്യുഡല്‍ഹി: മൊബൈല്‍ ഫോണും, നവമാധ്യമങ്ങളും ഉപേക്ഷിക്കണമെന്ന് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം. ഹിസ്ബുള്‍ താവളങ്ങള്‍ സുരക്ഷാസേന ആക്രമിക്കുന്നത് പതിവാക്കിയതോടെയാണ് ഇത്തരത്തിലുള്ളൊരു നിര്‍ദേശം. ഓഗസ്റ്റില്‍ മാത്രം അഞ്ചതോളം ഹിസ്ബുള്‍ പ്രവര്‍ത്തകരെയാണ് നെറ്റ്‌വര്‍ക്ക് പിന്തുടര്‍ന്ന്, ഒളിത്താവളത്തില്‍ കടന്ന് സുരക്ഷാസേന വധിച്ചത്.
സംഘടനയുടെ പ്രധാന ചുമതല വഹിക്കുന്ന റിയാസ് അഹമ്മദ് നെയ്കൂ ആണ് പ്രവര്‍ത്തകര്‍ക്ക് പുതിയ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇലക്‌ട്രോണിക് മാധ്യമങ്ങളില്‍ സജീവമായ ഇവരെ നെറ്റ്വര്‍ക്ക് പിന്തുടര്‍ന്നാണ് സേന ഒളിതാവളത്തില്‍ കടന്ന് വധിച്ചതെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.
1990കളില്‍ മൊബൈല്‍ ഫോണുകള്‍ ഇല്ലായിരുന്നുവെന്നും അക്കാലത്ത് തീവ്രവാദികളെ വിജയകരമായി പിടികൂടാന്‍ കഴിഞ്ഞിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments