KeralaLatest NewsNews

മുത്തലാഖ് കേസിലെ വിധി ഏക സിവില്‍ കോഡിലേക്കുള്ള കവാടമാക്കരുത്; തിരുവനന്തപുരം പാളയം ഇമാം

തിരുവനന്തപുരം: മുത്തലാഖ് കേസിലെ ചരിത്ര വിധി ഏക സിവില്‍ കോഡിലേക്കുള്ള കവാടമാക്കി മാറ്റരുതെന്ന് തിരുവനന്തപുരം പാളയം ഇമാം. മുസ്ലീം മത പണ്ഡിതരുമായി ചര്‍ച്ച നടത്തിയതിനു ശേഷം വേണം നിയമ നിര്‍മ്മാണം തുടങ്ങുവാനെന്നും അദ്ദേഹം പറഞ്ഞു.

സ്വന്തം ഇഷ്ടപ്രകാരമുള്ള മതംമാറ്റം എല്ലാവരും അംഗീകരിക്കണമെന്നും ഇതിനെ ലൗജിഹാദ് എന്നു വിളിച്ച്‌ അധിക്ഷേപിക്കരുതെന്നും അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞു. പാളയം പള്ളിയിലെ ഈദ് നമസ്ക്കാര ചടങ്ങിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. സംസ്ഥാനത്തെ എല്ലാ പള്ളികളിലും രാവിലെ ഈദ് നമസ്ക്കാരം നടന്നു. പള്ളിയിലെ ഈദ് നമസ്ക്കാരത്തിന് ശേഷം വീടുകളില്‍ സല്‍ക്കാരങ്ങളും മറ്റും നടക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button