![](/wp-content/uploads/2017/09/mohanlal.jpg)
ആരാണ് അഘോരികള്‍? എന്താണ് അവരുടെ വിശ്വാസം?എങ്ങനെയാണവരുടെ ജീവിതം? ഇവ പലപ്പോഴും ദുരൂഹത നിറഞ്ഞതും അജ്ഞാതവുമാണ്. മനുഷ്യ മാംസം ഭക്ഷിക്കുന്നവരാണ് എന്ന് പറഞ്ഞ് കേള്‍ക്കുന്നു. ലോകം അഘോരികളെ ഭയത്തോടും വെറുപ്പോടും അസഹ്യതയോടും കാണുന്നു. അഘോരികളെ സംബന്ധിച്ചിടത്തോളം ശിവനാണ് പരമമായ ദൈവം.വിചിത്രമാണ് അഘോരികളുടെ ജീവിതം.അത്തരമൊരു കഥാപാത്രവുമായാണ് പ്രിയതാരം മോഹൻലാൽ എത്തുന്നത്.
മോഹന്‍ലാലിനെ നായകനാക്കി വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയന്റെ ഷൂട്ടിങ് വാരണാസിയില്‍ വച്ച് നടന്നിരുന്നു. 30 കോടിരൂപയോളം വരുന്ന ബിഗ് ബജറ്റ് ചിത്രത്തില്‍ ഒടിയന്‍ മാണിക്യന്‍ എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തുന്നത്. മഞ്ജു വാരിയരാണ് ചിത്രത്തിലെ നായിക.ഒരു മാന്ത്രിക കഥയായതിനാല്‍ ഒടിയനില്‍ വ്യത്യസ്തമായ ലുക്കുകളിലാണ് ലാൽ എത്തുന്നത്. മോഹന്‍ലാലിന്റെ കാഷായ വേഷത്തിലുള്ള അഘോരി രൂപം സമൂഹ മാധ്യമങ്ങളില്‍ തരംഗമായിക്കൊണ്ടിരിക്കുന്നു.
Post Your Comments