KeralaLatest NewsNews

വാഹനങ്ങളില്‍ രാവിലെ ഇന്ധനം നിറച്ചാല്‍ പണം ലാഭിയ്ക്കാം

 

കൊച്ചി : രാവിലെ ഇന്ധനം നിറച്ചാല്‍ രണ്ടുണ്ട് ഗുണം. അത് എന്താന്നല്ലേ . ഇന്ധനവില കൂടിയും കുറഞ്ഞുമിരിക്കുന്ന കാലമാണ്. കുറയുന്നതിനെക്കാള്‍ വേഗവും കരുത്തും വിലവര്‍ദ്ധനക്കാണെന്നത് പരസ്യമായ രഹസ്യം. പറഞ്ഞുവരുന്നത് വിലവര്‍ദ്ധനയെപ്പറ്റിയല്ല. ഓരോ തുള്ളി എണ്ണയും അമൂല്യമാകുന്ന കാലത്തെപ്പറ്റിയാണ്.

അതിരാവിലെ വാഹനങ്ങളില്‍ ഇന്ധനം നിറച്ചാല്‍ പണം ലാഭിക്കാമെന്ന് കേട്ടിട്ടുണ്ടോ? പഴഞ്ചന്‍ ആശയമെന്ന് പരിഹസിച്ച് തള്ളാന്‍ വരട്ടെ. സംഗതി സത്യമാണ്. കാരണം എന്തെന്നല്ലേ? അതാണ് താഴെ പറയുന്നത്.

1. അതിരാവിലെ അന്തരീക്ഷ താപനില കുറവാണ്. ഇന്ധനത്തിന്റെ ഡെന്‍സിറ്റി അഥവാ സാന്ദ്രത താരതമ്യേന കൂടുതലും

2. അന്തരീക്ഷ താപനില കൂടുന്നതിനനുസരിച്ച് ഉച്ചസമയത്തും മറ്റും, ഇന്ധനത്തിന്റെ ഡെന്‍സിറ്റി കുറയുന്നു

3. ചൂടില്‍ ഇന്ധനത്തിന്റെ തന്‍മാത്രകള്‍ വികസിക്കുന്നു. തന്‍മൂലം ലഭിക്കുന്ന ഇന്ധനത്തിന്റെ തോത് ഒരല്‍പം കുറയുന്നു.

പലപ്പോഴും ഈ ഏറ്റക്കുറച്ചിലുകള്‍ നിസ്സാരമായിരിക്കും. പക്ഷേ സ്ഥിരമായി വലിയ തോതില്‍ ഇന്ധനം ഫുള്‍ ടാങ്കില്‍ നിറയ്ക്കുന്ന സാഹചര്യങ്ങളിലും മറ്റും ഇക്കാര്യം തീര്‍ച്ചയായും കണക്കിലെടുക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button