ബ്രസീല്‍: മാതാപിതാക്കള്‍ക്കും പ്രിയപ്പെട്ടവര്‍ക്കുമൊപ്പം സന്തോഷ പൂര്‍വ്വം വിട്ടോറിയ ഒമ്പതാം പിറന്നാള്‍ ആഘോഷിച്ചു. ഒമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് വിട്ടോറിയ ജനിക്കുമ്പോള്‍ പ്രിയപ്പെട്ടവര്‍ക്ക് നെഞ്ചില്‍ വേദനയായിരുന്നു. കുട്ടിയുടെ മുഖത്തിന്റെ ആകൃതിയായിരുന്നു കാരണം. കണ്ണും മൂക്കും വായും യഥാസ്ഥാനത്തായിരുന്നില്ല. കുട്ടി അധിക നാള് ജീവിച്ചിരിക്കില്ലെന്നാണ് ഡോക്ടര്‍മാര്‍ മാതാപിതാക്കളോട് പറഞ്ഞത്.
5000 പേരില്‍ ഒരാള്‍ക്ക് മാത്രം സംഭവിക്കുന്ന രോഗമായിരുന്നു വിട്ടോറിയയെ ബാധിച്ചത്. മുഖത്തെ 40 ഓളം എല്ലുകളുടെ വളര്‍ച്ച മുരടിച്ചതാണ് അസുഖം. ഇതിന്റെ വളര്‍ച്ച നിന്നതോടെ വിട്ടോറിയയുടെ മുഖത്തെ കണ്ണിനും, മൂക്കിനും, വായ്ക്കും സ്ഥാനമാറ്റം സംഭവിച്ചു.
കുട്ടിയെ ശവസംസ്ക്കാരത്തിനായ് കൊണ്ടുപോയിക്കോളു എന്ന് പറഞ്ഞ ഡോക്ടര്‍മാര്‍ക്ക് വിട്ടോറിയ ഇന്ന് അത്ഭുതമാണ്. മാതാപിതാക്കളുടെ ധൈര്യത്തെയും, കരുതലിനെയും ഡോക്ടര്‍മാര്‍ ആശ്ചര്യത്തോടെ കാണുന്നു.
Post Your Comments