മനോഹരമായ സ്കെച്ചുകളും പെയിന്റിങ്ങുകളും വരയ്ക്കുകയാണ് ഒഴിവു സമയത്ത് റഷീദ് അലി. നാലു വര്‍ഷം മുമ്പാണ് മുടിവെട്ടുകാരനായ റഷീദ് അലി ചിത്രങ്ങള്‍ വരയ്ക്കാന്‍ തുടങ്ങിയത്. അന്നുമുതല്‍, ഒഴിവു സമയങ്ങളില്‍ റഷീദിന്റെ കൈയില്‍ കത്രികയക്ക് പകരം പെയിന്റ് ബ്രഷ് എടുക്കാന്‍ തുടങ്ങി.
ദിവസേന 20-25 പേരാണ് മുടിവെട്ടനായി വരുന്നത്. ധാരാളം ഒഴിവു സമയം കിട്ടുന്നുണ്ട്. ഈ സമയത്താണ് ചിത്രങ്ങള്‍ വരയ്ക്കാനായി തുടങ്ങിയത്. ഹോബി ആയിട്ടാണ് ഞാന്‍ പെയിന്റിംഗ് ആരംഭിച്ചത്. മുടിവെട്ടാന്‍ വരുന്നവരുടെ പ്രോത്സാഹനമാണ് ഇത് തുടരാന്‍ പ്രേരിപ്പിച്ചത്. അങ്ങനെയാണ് ഇതിനെ ഗൗരവമായി സ്വീകരിച്ചത്. ഹംദാന്‍ സ്ട്രീറ്റിന് പുറകില്‍ ജുഡ സലൂണ്‍ നടത്തിക്കൊണ്ടിരിക്കുന്ന അലി പറഞ്ഞു.
പെന്‍സില്‍ സ്കെച്ചുകള്‍, തുണി, ഗ്ലാസ്, ഓയില്‍ പെയിന്റിംഗുകള്‍, അക്രിലിക് സ്കെച്ചുകള്‍ തുടങ്ങിയവ അലി വരയ്ക്കാറുണ്ട്. തലകീഴായി ചിത്രം വരയ്ക്കുന്ന കഴിവും അലിക്കുണ്ട്. ഇതിനെ മാജിക് പെയിന്റിംഗ് എന്നാണ് റഷീദ് അലി വിശേഷിപ്പിക്കുന്നത്.
ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ സ്കെച്ചും ഡെപ്യൂട്ടി പ്രധാനമന്ത്രിയും ഇന്റീരിയര്‍ മന്ത്രിയുമായ ശൈഖ് സഈഫ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ, കാന്‍വാസ് പെയിന്റിംഗ് എന്നിവയും ഈ കലാകാരന് വരച്ചിട്ടുണ്ട്. അബുദാബിയിലെ ശൈഖ് സായിദ് പള്ളിയുടെ ചിത്രവും മനോഹരമായി റഷീദ് അലി തുണിയില്‍ ചിത്രീകരിച്ചിട്ടുണ്ട്.
Post Your Comments