ന്യൂഡല്‍ഹി: പിന്‍വലിച്ച 1000 രൂപാ നോട്ടുകള്‍ വീണ്ടും പുറത്തിറക്കാന്‍ പദ്ധതിയൊന്നുമില്ലെന്ന് ധനകാര്യ വകുപ്പ് അറിയിച്ചു. നിലവിൽ ഇതു സംബന്ധിച്ച തീരുമാനങ്ങൾ ഒന്നും സര്‍ക്കാര്‍ എടുത്തിട്ടില്ല. സാമ്പത്തികകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാര്‍ഗ് ട്വിറ്ററിലൂടെ അറിയിച്ചതാണ് ഇക്കാര്യം.
ആയിരം രൂപാ നോട്ടുകള്‍ ഉടന്‍ പുറത്തിറക്കുമെന്നും ഇതിന്റെ അച്ചടി തുടങ്ങാനുള്ള അന്തിമ തീരുമാനം ഉടനെയുണ്ടാകുമെന്നും ഉന്നത ഉദ്ദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇതെല്ലാം നിഷേധിച്ചാണ് ഇന്ന് പുതിയ വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞയാഴ്ച പുതിയ 200 രൂപാ നോട്ടുകള്‍ റിസര്‍വ് ബാങ്ക് പുറത്തിറക്കിയിരുന്നു.
Post Your Comments