മുടി വളരുന്നതും മുടിയുടെ സൗന്ദര്യ പ്രശ്‌നങ്ങളുമാണ് പലരുടേയും സൗന്ദര്യ പ്രശ്‌നങ്ങളില്‍ പ്രധാനപ്പെട്ടത്. എന്നാല്‍ പലപ്പോഴും ഇതിന് പരിഹാരം തേടി നമ്മള്‍ എത്തുന്നത് ഉള്ള മുടിക്ക് പോലും പാരയാവുന്ന മാര്‍ഗ്ഗങ്ങളിലാണ്. വെളിച്ചെണ്ണ് പല വിധത്തിലും നല്ലൊരു സൗന്ദര്യ സംരക്ഷണ മാര്‍ഗ്ഗമായി പ്രവര്‍ത്തിക്കുന്നുണ്ട്.
വെളിച്ചെണ്ണയും ഉപ്പും ഉപയോഗിച്ച് കേശസംരക്ഷണത്തിന് പ്രതിവിധി കാണാം. രണ്ട് ടേബിള്‍സ്പൂണ്‍ ഉപ്പ്, രണ്ട് ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. വെളിച്ചെണ്ണയില്‍ ഉപ്പ് നല്ലതു പോലെ പൊടിച്ചിട്ട് ഇത് നല്ലതു പോലെ വെളിച്ചെണ്ണയുമായി മിക്‌സ് ചെയ്യുക. ഇത്തരത്തില്‍ മിക്‌സ് ചെയ്ത് ഇത് തലയില്‍ തേച്ച് പിടിപ്പിച്ച് മസ്സാജ് ചെയ്യുക. മസ്സാജ് ചെയ്ത ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്.
മുടിയുടെ മോയ്‌സ്ചുറൈസ് നിലനിര്‍ത്താന്‍ സഹായിക്കുന്ന ഒന്നാണ് വെളിച്ചെണ്ണ. ഒന്നര കപ്പ് വെളിച്ചെണ്ണ, ഒന്നേ മുക്കാല്‍ കപ്പ് കറ്റാര്‍ വാഴ നീര് മിക്‌സ് ചെയ്ത് കാച്ചിയെടുക്കുക. ഈ എണ്ണ ഉപയോഗിച്ച് മുടിയില്‍ നല്ലതു പോലെ മസ്സാജ് ചെയ്ത് അരമണിക്കൂറിനു ശേഷം കഴുകിക്കളയാം. ഇത് മുടിക്ക് തിളക്കം നല്‍കുന്നതോടൊപ്പം മുടി വളര്‍ച്ചക്ക് സഹായിക്കുകയും ചെയ്യുന്നു.
വെളിച്ചെണ്ണും തേനും മിക്‌സ് ചെയ്ത് തലയില്‍ തേച്ച് പിടിപ്പിക്കുക. ഇതോടൊപ്പം അല്‍പം കറ്റാര്‍ വാഴ നീരും മിക്‌സ് ചെയ്യാവുന്നതാണ്. ഇത് മുടിക്ക് തിളക്കവും ആരോഗ്യവും നല്‍കുന്നു. അതോടൊപ്പം മുടിയുടെ സ്വാഭാവിക നിറം നിലനിര്‍ത്തുകയും ചെയ്യുന്നു.
താരന്‍ ഇല്ലാതാക്കാന്‍ പലരും എണ്ണ ഉപേകിഷിക്കുന്ന സ്ഥിതിയാണ് നമ്മള്‍ കാണുന്നത്. എന്നാല്‍ വെളിച്ചെണ്ണ സ്ഥിരമായി ഉപയോഗിക്കുന്നത് പലപ്പോഴും താരനെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. വെളിച്ചെണ്ണ ചെറുതായി ചൂടാക്കി മുടിയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കാം.
തേങ്ങാപ്പാലും വെളിച്ചെണ്ണയും ഇത്തരത്തില്‍ മുടിക്ക് സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്ന ഒന്നാണ്. മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും മുടിക്ക് തിളക്കം വര്‍ദ്ധിക്കുന്നതിനും മുടി വളരാനും തേങ്ങാപ്പാലില്‍ വെളിച്ചെണ്ണ മിക്‌സ് ചെയ്ത് തേക്കുന്നത് സഹായിക്കുന്നു.
Post Your Comments