ന്യൂഡല്‍ഹി: ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട ഗുര്‍മീത് റാം റഹിമിന് പത്മശ്രീ നല്‍കണമെന്ന് ശുപാര്‍ശ ചെയ്തത് 4208പേര്‍. ഇതില്‍ അഞ്ച് ശുപാര്‍ശകളും ഗുര്‍മീതിന്റെതാണെന്നതാണ് മറ്റൊരു രസകരം. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനാണ് ശുപാര്‍ശകള്‍ ലഭിച്ചത്.
പത്മ പുരസ്‌കാരം നല്‍കുന്നതിന് പൊതുജനങ്ങളില്‍ നിന്ന് ശുപാര്‍ശ സ്വീകരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ശുപാര്‍ശകള്‍ കേന്ദ്രസര്‍ക്കാര്‍ പരിശോധിച്ചാണ് പുരസ്‌കാര ജേതാക്കളെ നിര്‍ണ്ണയിക്കുന്നത്. അറസ്റ്റിനു മുന്‍പാണ് ഇത് ശുപാര്‍ശ ചെയ്തത്.
ഗുര്‍മീത് റാം റഹീം സിംഗിന്റെ ദേരാ സച്ചാ സൗദയുടെ ആസ്ഥാനം നിലനില്‍ക്കുന്ന സിര്‍സയില്‍ നിന്നുമാണ് നാലായിരത്തോളം ശുപാര്‍ശകളും ലഭിച്ചത്. മൂന്ന് ശുപാര്‍ശകള്‍ തന്റെ സിര്‍സയിലെ വിലാസത്തില്‍ നിന്നാണ് ആള്‍ദൈവം നല്‍കിയത്.
Post Your Comments