Latest NewsNewsDevotional

അറഫ : വിശ്വാസിയുടെ ദർശനം ദൗത്യം

ഇസ്ലാം മത വിശ്വാസികളുടെ മനുഷ്യാനുഭവ ചരിത്രമാണ് അറഫ. കാലത്തിൻ്റെ ആവശ്യമെന്നോണം അത് ആവർത്തിച്ചു കൊണ്ടേയിരിക്കും. വ്യക്തി സമൂഹത്തോളം വളർന്ന മഹാവ്യക്തിത്വം. “ഉമ്മത്ത്” എന്നാണ് ഖുർആൻ അബ്രഹാമിനെ പരിചയപ്പെടുത്തുന്നത്.

മറ്റൊരിടത്ത് ജനതയുടെ നായകൻ(ഇമാമുൻ ലിന്നാസ്) എന്നും വിളിക്കുന്നുണ്ട്. അല്ലാഹുവിനായി “ജനതയ്ക്കു വേണ്ടിയുള്ള ഒന്നാമത്തെ ഭവനം” എന്നതിൻ്റെ സ്ഥാപകനും അബ്രഹാമായിരുന്നുവെന്ന് ഖുർആൻ പറയുന്നു. അബ്രഹാം എന്നതിൻ്റെ അർത്ഥം തന്നെ ജനകോടികളുടെ പിതാവ് എന്നാണെന്ന് ബെെബിളിൽ നിന്ന് ഗ്രഹിക്കാം. ജെെവപരമായ പിതൃത്വം മാത്രമല്ല അത് കൊണ്ട് ഉദ്ദേശിക്കപ്പെടുന്നതെന്ന് ഖുർആനിൽ നിന്നും മനസ്സിലാക്കാം. അബ്രഹാമിലൂടെയാണ്  അറഫയിലേക്കുള്ള മനുഷ്യ പ്രയാണത്തിൻ്റെ തുടക്കം കുറിക്കുന്നത്.

ഇവിടെ നിന്നാണ് ചരിത്രം വർഗ, വർണ്ണ, ദേശ ഭേദങ്ങളില്ലാത്ത ഭ്രാതൃത്വ ലോകത്തിന് വേണ്ടിയുള്ള പ്രഥമമായ ആഹ്വാനം ശ്രവിക്കുന്നത്. “അബ്രഹാമിൻ്റെ വിളി” യായിരുന്നു അത്, “ജനതയുടെ ഭവനം” എന്നതിലേക്ക്, അങ്ങോട്ടുള്ള ക്ഷണം. ഈ നിലയ്ക്കെല്ലാം അബ്രഹാം “ഇമാമുൻ ലിന്നാസ്”- “ജനത” എന്ന ചരിത്ര ഘടകത്തിൻ്റെ പ്രമാണമായിത്തീരുന്നു.

shortlink

Post Your Comments


Back to top button