KeralaLatest NewsNews

കെ.എം. എബ്രഹാം വെല്ലുവിളികള്‍ നേരിട്ട് ചീഫ് സെക്രട്ടറി പദത്തിലേക്ക്

തിരുവനന്തപുരം :കെ.എം എബ്രഹാം കേരളത്തിന്റെ ചീഫ്‌സെക്രട്ടറിയാകുന്നു. കെ.എം.ഏബ്രഹാമിനെ പുതിയ ചീഫ് സെക്രട്ടറിയാക്കാന്‍ മന്ത്രിസഭാ തീരുമാനം. നളിനി നെറ്റോ വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. 1982 ബാച്ച് ഐ·എഎസ് ഉദ്യോഗസ്ഥനാണ് കെ.എം.ഏബ്രഹാം. നിലവില്‍ ധനവകുപ്പ് അഡീ·ഷനല്‍ ചീഫ് സെക്രട്ടറിയാണ്.

1982 ബാച്ച് ഐഎഎസില്‍പെട്ട കെ.എം.എബ്രഹാം ഇത്രയും കാലത്തിനിടക്ക് സംസ്ഥാന സര്‍ക്കാര്‍ സംവിധാനത്തിന് നല്‍കിയ സംഭാവനകള്‍ വളരെയാണ്. സംസ്ഥാന ധനകാര്യവകുപ്പിന് ഇന്ന് കാണുന്ന രൂപവും ഭദ്രതയും നല്‍കിയത് എബ്രഹാമാണ്. ട്രഷറി ഇടപാടുകള്‍ മുഴുവന്‍ കമ്പ്യ്യൂട്ടറൈസ്ഡ് ചെയ്‌തെന്നും സര്‍ക്കാര്‍ ജീവനക്കാരുടെ മുഴുവന്‍ വിവിരങ്ങളും ശമ്പളവിതരണവും സ്ഥലം മാറ്റവുമെല്ലാം കമ്പ്യൂട്ടറിലാക്കിയതും എബ്രഹാമിന്റെ നേതൃത്വത്തിലായിരുന്നു.

1996 ലെ നായനാര്‍ സര്‍ക്കാറിന്റെ കാലത്ത് ധനകാര്യസെക്രട്ടറിയായിരിക്കെ മോഡോണൈസിങ്ങ് ഗവണ്‍മെന്റ് പ്രോഗ്രാം (എം.ജി.സി.) എന്ന പദ്ധതിക്കു നേതൃത്വം നല്‍കിയതാണ് എബ്രഹാമിന്റെ മറ്റൊരു വലിയ നേട്ടം. അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം (എഎസ്എപി) എന്ന പേരില്‍ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി ഒരു നൈപുണ്യ വികസന പദ്ധതിയും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ തുടങ്ങി. മൂന്നു ലക്ഷം കുട്ടികളാണ് ഈ പദ്ധതിയിലൂടെ വിവിധ മേഖലകളില്‍ പരിശീലനം നേടിയത്.
1996 ല്‍ ത്തന്നെയാണ് കേരളത്തിന് ആദ്യമായി വിദേശ ഫണ്ടിങ് ലഭിച്ചത്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സമയമായിരുന്നു അത്. രണ്ടുഘട്ടങ്ങളായി കിട്ടിയ 1300 കോടിരൂപ സംസ്ഥാനത്തിന്റെ പൊതു ചെലവുകള്‍ക്കും വിവിധ വികസനപ്രവര്‍ത്തനങ്ങള്‍ക്കുമാണ് ഉപയോഗിച്ചത്. എം.ജി.പി.യുടെ പ്രധാന ലക്ഷ്യങ്ങളാവട്ടെ ദരിദ്രജനവിഭാഗങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുക, സംസ്ഥാനത്തിന്റെ സാമ്ബത്തിക സുസ്ഥിരത ഉറപ്പുവരുത്തുക, സര്‍ക്കാറിന്റെ പ്രധാന പരിപാടികള്‍ ശക്തമാക്കുക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുക എന്നിവയും. ധനകാര്യമന്ത്രിയായിരുന്ന ടി.ശിവദാസമേനോന്‍ ഏറെ അഭിമാനത്തോടെ അവതരിപ്പിച്ച പദ്ധതികളായിരുന്നു ഇവ. തന്റെ ശക്തി ധനകാര്യവകുപ്പിന്റെ തലപ്പത്തുണ്ടായിരുന്ന വിനോദ് റായിയും കെ.എം.എബ്രഹാമുമായിരുന്നുവെന്ന് ശിവദാസമേനോന്‍ പലപ്പോഴും പറയുമായിരുന്നു. കുറെമാസം മുമ്ബ് എബ്രഹാം അന്നു ചീഫ് സെക്രട്ടറിയായിരുന്ന എസ്എം.വിജയാനന്ദിനെയും കൂട്ടി മഞ്ചേരിയിലേക്കൊരുയാത്ര നടത്തി. നായനാര്‍ ഗവണ്‍മെന്റില്‍ മന്ത്രിമാരായിരുന്ന പാലൊളി മുഹമ്മദ് കുട്ടിയെയും ശിവദാസമേനോനെയും സന്ദര്‍ശിക്കാനായിരുന്നു യാത്ര. ഇരുവരും പ്രായാധിക്യത്തില്‍ വിശ്രമത്തിലാണ്.

2008 മുതല്‍ 2011 വരെ സെബി (സെക്ര്യൂരിട്ടീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ്) അംഗമായകാലം കടുത്ത പരീക്ഷണകാലഘട്ടമായിരുന്നു എബ്രഹാമിന്. സഹാറാ ഗ്രൂപ്പിനെതിരെ അദ്ദേഹം നല്‍കിയ രണ്ടു റിപ്പോര്‍ട്ടികള്‍ സഹാറായുടെ ഭീമമായ സാമ്പത്തിക കടങ്ങള്‍ പുറത്തുകൊണ്ടുവന്നു. സഹാറ ഇന്ത്യാ റിയല്‍ എസ്റ്റേറ്റ് കോര്‍പ്പറേഷന്‍ സഹാറ ഹൗസിങ് കോര്‍പ്പറേഷന്‍ എന്നിവയുടെ ക്രമക്കേടുകള്‍ പുറത്തുവന്നതിനെത്തുടര്‍ന്ന് സഹാറ ഗ്രൂപ്പിന്റെ പ്രധാനി സുബ്രതാ റോയി വലിയ കുരുക്കിലായി. രാജ്യത്തെ ഏറ്റവും പ്രഗത്ഭരായ അഭിഭാഷകര്‍ അണിനിരന്നിട്ടും എബ്രഹാമിന്റെ അന്വേഷണ റിപ്പോര്‍ട്ടിനെ വെല്ലുവിളിക്കാനായില്ല. 2014 ഫെബ്രുവരി 17 -ാം തീയതി രൂക്ഷണായ ഭാഷയില്‍ പ്രഖ്യാപിച്ച വിധിയില്‍ സുബ്രതാ റോയിയെ അറസ്റ്റ് ചെയ്തു ഹാജരാക്കാന്‍ ഉത്തരവിടുകയായിരുന്നു സുപ്രീംകോടതി. 2012 ഓഗസ്റ്റ് 31 ന് ജസ്റ്റിസ് ജെഎസ് കെഹാര്‍, ജസ്റ്റിസ് കെഎസ് രാധാകൃഷ്ണന്‍ എന്നിവരടങ്ങിയ ബെഞ്ച് പുറപ്പെടുവിച്ച പ്രസിദ്ധമായ സഹാറാ കേസ് വിധിയുടെ അടിസ്ഥാനത്തിലായിരുന്നു 2014 ലെ അറസ്റ്റ് വാറണ്ട്

.
ഇതുള്‍പ്പെടെ പല അന്വേഷണങ്ങളുടെയും പേരില്‍ ഏറെ സമ്മര്‍ദ്ദങ്ങള്‍ക്കും വിധേയനായി എബ്രഹാം. അന്നത്തെ ശക്തനായ ധനകാര്യമന്ത്രി പ്രണബ് മുഖര്‍ജിക്കെതിരെ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിങ്ങിനു നേരിട്ടു പരാതി കൊടുക്കാനും എബ്രഹാം മടിച്ചില്ല. സെബിയുടെ പ്രവര്‍ത്തനങ്ങളില്‍ ധനകാര്യമന്ത്രി ഇടപെടുന്നുവെന്നായിരുന്നു പരാതി. ആദായ നികുതി വകുപ്പിന്റെ അന്വേഷണം, സിബിഐ അന്വേഷണം എന്നിങ്ങനെ പലവഴിക്കായി എബ്രഹാം നേരിട്ട പീഡനങ്ങള്‍ .സെബിയില്‍ രണ്ടാമതൊരു ഊഴം നിഷേധിക്കപ്പെടുകയും ചെയ്തു.

ഇനിയിപ്പോള്‍ ധനകാര്യ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ് ചീഫ് സെക്രട്ടറിയാവുന്ന കെഎം എബ്രഹാം ഏറ്റവും വലിയ തുണയാവാന്‍ പോകുന്നതും മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ്. ഈ സര്‍ക്കാര്‍ ഏറ്റവും വലിയ പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്ന കിഫ്ബിയുടെ (കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ്) എല്ലാമെല്ലാമായ എബ്രഹാമിന് ചീഫ് സെക്രട്ടറിയായിരിക്കാന്‍ കിട്ടുന്നത് നാലുമാസം മാത്രം.

shortlink

Post Your Comments


Back to top button