Latest NewsNewsGulf

പുതിയ 50, 200 രൂപാ നോട്ടുകള്‍ ആദ്യം സ്വന്തമാക്കിയത് ഈ പ്രവാസി മലയാളി

ദുബായ്: റിസര്‍വ്വ് ബാങ്ക് പുതിയതായി പുറത്തിറക്കിയ 50, 200 രൂപാ നോട്ടുകള്‍ ആദ്യമായി സ്വന്തമാക്കി പ്രവാസി മലയാളി. ദുബായില്‍ ജോലി ചെയ്യുന്ന കോഴിക്കോട് സ്വദേശി എം.കെ ലത്തീഫാണ് റിസര്‍വ്വ് ബാങ്കില്‍നിന്ന് നേരിട്ട് കറന്‍സികള്‍ സ്വന്തമാക്കിയത്. 2017ല്‍ ഇറങ്ങിയ പുതിയ അഞ്ഞൂറ് രൂപയുടെയും 2016ല്‍ ഇറങ്ങിയ രണ്ടായിരം രൂപയുടെയും 2015ല്‍ ഇറങ്ങിയ ഒരു രൂപയുടെയും നോട്ടുകള്‍ ഇറങ്ങിയ ദിവസം തന്നെ സ്വന്തമാക്കി വാര്‍ത്തയില്‍ ഇടം നേടിയ വ്യക്തിയാണ് ലത്തീഫ്.

പ്രവാസ ലോകത്തെ തിരക്ക് പിടിച്ച ജീവിതത്തില്‍നിന്ന് ഒരു മാറ്റം എന്ന നിലയിലാണ് ലത്തീഫ് നോട്ടു ശേഖരണം ഒരു ഹോബിയാക്കിയത്. 2015ല്‍ ഇറങ്ങിയ ഒരു രൂപ നോട്ട് ആദ്യം സ്വന്തമാക്കിയ മലയാളികൂടിയാണ് ലത്തീഫ്. വിശിഷ്​ട ദിവസങ്ങളില്‍ സർക്കാർ ഇറക്കുന്ന 1000 രൂപയുടെയും 500രൂപയുടെയും നാണയങ്ങള്‍ റിസര്‍വ്വ് ബാങ്കില്‍ നിന്നും ലത്തീഫ് സ്വന്തമാക്കിയിട്ടുണ്ട്.കൂടാതെ ദുബായ് സർക്കാർ പുറത്തിറക്കിയ 100 ദിർഹം നാണയവും ലത്തീഫ് ശേഖരിച്ചിട്ടുണ്ട്.

പ്രശസ്തരുടെ ജനന തിയ്യതി ഇന്ത്യന്‍ രൂപയിലെ സീരിയല്‍ നമ്പരുമായി ബന്ധിപ്പിച്ച് നോട്ടുകള്‍ ശേഖരിക്കുന്ന ലത്തീഫ് ഇതിനോടകം പ്രധാനമന്ത്രി ഉള്‍പ്പടെ പ്രമുഖര്‍ക്കെല്ലാം ജന്മദിന നോട്ടുകള്‍ സമ്മാനിച്ചിട്ടുണ്ട്.

shortlink

Post Your Comments


Back to top button