Latest NewsNewsIndia

ഫെയ്സ്ബുക്ക് ലൈവ് ആക്സിഡന്റ് : മൂന്നു മരണം

ശ്രീനഗര്‍ : ചെറിയ ഒരു അശ്രദ്ധ പോലും വലിയ അപകടങ്ങളുണ്ടാകാൻ കാരണമാകാറുണ്ട്. ഡ്രൈവറുടെ ശ്രദ്ധ പതറുന്ന കാര്യങ്ങൾ മറ്റു യാത്രക്കാരുടെ ഭാടത്തുനിന്ന് ഉണ്ടായാലും വലിയ അപകടങ്ങൾക്ക് വഴിവെയ്ക്കും. കഴിഞ്ഞ ദിവസം ശ്രീനഗറിൽ അത്തരത്തിലൊരു അപകടം ഉണ്ടായത്. നാലു യുവാക്കൾ മാരുതി 800 സഞ്ചരിക്കവേയാണ് മുൻ സീറ്റിൽ ഇരുന്ന ആൾ ഫെയ്സ്ബുക്ക് ലൈവ് തുടങ്ങിയത്. രാജ്യത്തെ ആദ്യത്തെ ഫെയ്സ്ബുക്ക് ലൈവ് ആക്സിഡന്റ് എന്ന പേരിലാണ് വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

 

ഉയർന്ന ശബ്ദത്തിൽ പാട്ട് വെച്ച് ഡ്രൈവർ അലക്ഷ്യമായി വാഹനമോടിക്കുന്നത് ഫെയ്സ്ബുക്ക് ലൈവിലൂടെ കാണാൻ സാധിക്കും. വാഹനത്തിലുണ്ടായിരുന്ന നാലിൽ മൂന്നു പേരും അപകടത്തിൽ തൽക്ഷണം മരിച്ചു എന്നാണ് പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അപകടത്തിൽ മാരുതി 800 പൂർണ്ണമായും തകർന്നു. സീറ്റ് ബെൽറ്റ് ധരിക്കാതെ അമിത വേഗത്തിൽ ഒാടുന്ന കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടത് പെട്ടന്നായിരുന്നു. ഉഹൈവേയിലൂടെ പോകുന്ന മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുമ്പോഴാണ് നിയന്ത്രണം നഷ്ടപ്പെട്ട് അപകടം നടന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button