മലമ്പുഴ: കോഴ വാങ്ങിയതിനു ശേഷം വയല്‍ നികാത്താന് ശ്രമിച്ച സിപിഐ നേതാവ് ഒളിക്യാമറയില്‍ കുടുങ്ങി. സിപിഐ പാലക്കാട് ജില്ലാ കൌണ്‍സില്‍ അംഗം സുന്ദരനാണ് ഇത്തരത്തില്‍ വയല്‍ നികത്താനുള്ള ശ്രമം നടത്തിയത്.
ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ പത്ത് സെന്റ് നിലവും നികത്താം എന്ന വാഗ്ദാനം നല്കി ഒരു ലക്ഷം രൂപയാണ് ഇയാള്‍ കോഴ ചോദിച്ചത്. തുടര്‍ന്ന് നേതാവ് 5000 രൂപ കൈപ്പറ്റുകയും ചെയ്തു. പാലക്കാട് ജില്ലയിലെ മലമ്പുഴയിലാണ് നില നികത്താനായി സിപിഐ നേതാവ് വലിയ തുക കോഴ വാങ്ങിയത്.
Post Your Comments