ലഖ്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും ബിജെപിയിലെ തീവ്രഹിന്ദുത്വ മുഖവുമായ യോഗി ആദിത്യ നാഥ് പഴയ എസ് എഫ് ഐക്കാരൻ ആയിരുന്നെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? ഇടതുപക്ഷരാഷ്ട്രീയത്തില്‍ നിന്ന് വലതുപക്ഷത്തേയ്ക്കുള്ള അദ്ദേഹത്തിന്‍റെ വഴിമാറ്റത്തിനു പിന്നില്‍ എന്തായിരുന്നു എന്നും അറിയാം. അജയ് ബിഷ്ട് യോഗി എന്ന വിപ്ലവകാരിയായ വിദ്യാർത്ഥിയുടെ കോളേജ് പഠന കാലം വിശദമാക്കി ശന്തനു ഗുപ്ത എഴുതിയ ജീവിത പുസ്തകത്തിലാണ് ഇതൊക്കെ ഉള്ളത്.
അജയ് ബിഷ്ടി വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ സജീവമാകണമെന്ന് ആഗ്രഹിക്കുകയും എസ് എഫ് ഐയിൽ ആകൃഷ്ടനാകുകയുമായിരുന്നു.അടുത്ത ബന്ധുവും കേളേജില്‍ സീനിയറുമായിരുന്ന ജയ് പ്രകാശ് എസ്എഫ് ഐ നേതാവായിരുന്നുവെന്നതും ഒരു കാരണമായിരുന്നു. എസ് എഫ് ഐ യിൽ പ്രവർത്തിക്കുമ്പോൾ അജയ് ബിഷ്ടിയുടെ കഴിവുകളറിഞ്ഞ ഒരാളാണ് അദ്ദേഹത്തിന്റെ ജീവിതത്തിൽ രാഷ്ട്രീയ മാറ്റത്തിനു വഴി വെച്ചത്.
അജയ് ബിഷ്ടിെന ഒരു നേതാവായി വാര്‍ത്തെടുക്കാന്‍ കഴിയുമെന്ന് മനസിലാക്കി പ്രമോദ് തിവാരിയെന്ന എബിവിപി പ്രവര്‍ത്തകന്‍ നടത്തിയ ഇടപെടലുകളാണ് കമ്മ്യൂണിസത്തില്‍ നിന്ന് കാവിയിലേക്കുള്ള മാറ്റത്തിന് വഴി തെളിച്ചത്.കോളേജ് ലൈബ്രറിയില്‍ വെച്ച് പ്രമോദ് തിവാരി നടത്തിയ ദീര്‍ഘസംഭാഷണങ്ങള്‍ ബിഷ്ടിന്‍റെ മനം മാറ്റി എബിവിപിക്കാരനാക്കിഎന്നാണ് പുസ്തകത്തിലുള്ളത്. ഗോരഖ്നാഥ് മഠത്തിലെത്തി സന്യാസം സ്വീകരിച്ച് യോഗി ആദിത്യനാഥ് ആകുന്നതിനു മുന്‍പുള്ള അജയ് ബിഷ്ടിന്‍റെ കഥ പറയുകയാണ് ഇതിൽ.
Post Your Comments