Latest NewsNews

104ാം വയസ്സില്‍ ഹജ്ജിനെത്തിയ ഏറ്റവും പ്രായമുള്ള ഹാജി

104ാം വയസ്സില്‍ ഹജ്ജിനെത്തിയ ഏറ്റവും പ്രായമുള്ള ഹാജി. ഈ വര്‍ഷത്തെ ഹജജു തീര്‍ത്ഥാടകരില്‍ ഏറ്റവും പ്രായമുള്ള ഹാജി ഇന്തോനേഷ്യയില്‍നിന്നുള്ള മറിയ മര്‍ജാനിയയാണ്. 104 വയസ്സുണ്ട് ഇവർക്ക്. ജിദ്ദ വിമാനത്താവളത്തിലിറങ്ങിയ ഇന്തോനേഷൃന്‍ മുത്തശ്ശിയുടെ മുഖത്ത് യാത്രാക്ഷീണം അല്‍പ്പം പോലും ഇല്ലായിരുന്നു.

വര്‍ഷങ്ങളായി മനസ്സില്‍ താലോലിച്ചുകൊണ്ട് നടന്ന ആഗ്രഹ സഫലീകരണത്തിനായി പുണൃഭൂമിയില്‍ എത്താനായ സന്തോഷമായിരുന്നു ഈ ഉമ്മയുടെ മുഖത്ത്. അല്ലാഹുവിന്റെ വിധിയുണ്ടെങ്കില്‍ ഞാന്‍ ഹജ്ജ് കര്‍മ്മത്തിന് വിണ്ടും പുണൃഭൂമിയിലെത്തുമെന്നാണ് നേരത്തേ മക്കയിലെത്തി ഉംറ ചെയ്ത മര്‍ജാനിയ തിരികെ പോകുമ്പോള്‍ വിശുദ്ധ മക്കയെ നോക്കി ഉമ്മ പറഞ്ഞിരുന്നത്.

ഏറെ നാള്‍ അതിനായി കാത്തിരിക്കേണ്ടിവന്നു. മനസ്സില്‍ പ്രതീക്ഷയുടെ തിരിനാളം കെടാതെ സൂക്ഷിച്ചു. പുണൃ ഹജ്ജില്‍ പങ്കെടുക്കാനെത്തുന്ന ഭാഗൃവാന്‍മാരില്‍ തന്നെയും ഉള്‍പ്പെടുത്തണമേ എന്ന് എന്നും പ്രാര്‍ത്ഥിക്കുമായിരുന്നു. അവസാനം നാഥന്റെ തുണ തനിക്കുണ്ടായെന്ന് ഈ ഉമ്മ പറയുന്നു. മറിയ മര്‍ജാനിയുടെ ജനനം 1913ലാണ്. മൂന്ന് മക്കളും ജീവിച്ചിരിപ്പില്ല. 15 പേരകുട്ടികള്‍ ഉണ്ട്.

അയല്‍വാസികളുടെ നല്ല മനസ്സുകൊണ്ടാണ് പണം സ്വരുപിച്ച്‌ ഹജജ് കര്‍മ്മത്തിനെത്തിയത്. ഇന്തോനേഷൃന്‍ കോണ്‍സുലേറ്റ് അധികൃതരും ജിദ്ദ വിമാനത്താവള അധികൃതരും ചേര്‍ന്ന് മറിയ മര്‍ജാനിയെ വിമാനത്താവളത്തില്‍ സ്വീകരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button