ന്യൂഡല്‍ഹി: 2002-ല്‍ നടന്ന ഗോധ്ര കലാപത്തിത്തെ തുടര്‍ന്ന് പൊളിച്ചു മാറ്റിയ മതസ്ഥാപനങ്ങള്‍ സര്‍ക്കാരിന്റെ ചിലവില്‍ നിര്‍മിച്ചു നല്‍കണമെന്ന ഗുജറാത്ത് ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി.
പ്രക്ഷോഭത്തില്‍ തകര്‍ന്ന വീടുകള്‍ക്കും കച്ചവട സ്ഥാപനങ്ങള്‍ക്കും 50,000 രൂപ വീതമാണ് സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ നഷ്ടപരിഹാരം നല്‍കിയത്. ഇതേ രീതിയില്‍ തന്നെ മതസ്ഥാപനങ്ങള്‍ക്കും നല്‍കിയാല്‍ മതിയെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് പി.സി. പന്ദ് എന്നിവരടങ്ങിയ ബെഞ്ച് വിലയിരുത്തി.
കലാപത്തില്‍ തകര്‍ത്തെറിയപ്പെട്ട 500-ല്‍ അധികം മതസ്ഥാപനങ്ങള്‍ സര്‍ക്കാര്‍ ചിലവില്‍ നിര്‍മിച്ചു നല്‍കണമെന്നു ഗുജറാത്ത് ഹൈക്കോടതി ഉത്തരവിറക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇപ്പോള്‍ ഇത്തരത്തിലൊരു വിധി.
സാധാ ജനങ്ങളുടെ നികുതി പണം ഉപയോഗിച്ച് ആരാധനാലയങ്ങള്‍ പണിയാന്‍ കഴിയില്ല. അത് സമൂഹത്തിലെ എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ്. രാജ്യം കണ്ട ഏറ്റവും വലിയ കലാപമായിരുന്നു ഗോധ്രാ കലാപം. ഔദ്യോഗിക കണക്കുകള്‍ അനുസരിച്ച് 800 മുസ്ലീങ്ങളും 250-ല്‍ അധികം ഹിന്ദുക്കളുമാണ് ആ കലാപത്തില്‍ മരണമടഞ്ഞത്.
Post Your Comments