പൂനെ ; അമ്മയെ കൊലപ്പെടുത്തി ഹൃദയം കുരുമുളക് പുരട്ടി ഭക്ഷിച്ച മകൻ പിടിയിൽ. മഹാരഷ്ട്രയിലെ പുനെയിലെ ഖൊലാപുരിൽ തിങ്കളാഴ്ച വൈകുന്നേരമാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. കഴിക്കാൻ ഭക്ഷണം നൽകാത്തതിന്റെ അരിശത്തിൽ 27 കാരനായ സുനിൽ കുച്ചകുർണി തരരാനിചൊക്കിലെ മഹാവാല വസത് സ്വദേശി യെലാവ (65) യെ കൊലപ്പെടുത്തി ഇവരുടെ ഹൃദയം ചമ്മന്തിയും കുരുമുളകും കൂട്ടി കഴിക്കുകയായിരുന്നു.
വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവും നിർമാണ തൊഴിലാളിയായ സുനിൽ മദ്യലഹരിയിലാണ് ക്രൂരകൃത്യം ചെയ്തത്. സംഭവ ദിവസം അമിതമായി മദ്യം കഴിച്ചെത്തിയ സുനിൽ അയൽപ്പക്കത്തെ വീട്ടിൽ ഭക്ഷണം തേടിച്ചെന്നെങ്കിലും കിട്ടിയില്ല. ശേഷം വീട്ടിലും കഴിക്കാനൊന്നും ലഭിക്കാതെ വന്നതോടെ അമ്മയുമായി വഴക്കിട്ടു. സംഘർഷത്തിനിടെ ഇയാൾ അമ്മയെ അടിച്ചുവീഴ്ത്തി മരണം ഉറപ്പാക്കിയ ശേഷം ശരീരം മുറിച്ച് ഹൃദയം പിഴുതെടുത്ത് പാത്രിലാക്കി കരുമുളകും പുരട്ടികഴിക്കുകയായിരുന്നു എന്നും അമ്മയുടെ ശരീരഭാഗങ്ങൾ ഭക്ഷിച്ച ശേഷം ഇയാൾ വീട്ടിൽനിന്നും കൈയിൽ രക്തക്കറയുമായി നരഭോജികളെപ്പോലെ പുറത്തിറങ്ങിപ്പോയതായും പോലീസ് പറഞ്ഞു. സുനിലിന്റെ ഭാര്യയും മക്കളും ഭാര്യയുടെ അമ്മയുടെ മുംബൈയിലെ വീട്ടിലാണ് താമസം.
Post Your Comments