വാരണാസി: ബലാത്സംഗ കേസില്‍ സിബിഐ കോടതി 20 വര്‍ഷം തടവു ശിക്ഷയ്ക്കു വിധിച്ച ഗുര്‍മിത് റാം റഹീം സിങ്ങിന് വധശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് സന്യാസിമാരുടെ സമരം.
റാം റഹീം സിങ്ങിന് വധശിക്ഷ നല്‍കണമെന്നാവശ്യപ്പെടുന്ന പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി പിടിച്ചും മുദ്രാവാക്യം വിളിച്ചുമാണ് സന്യാസിമാര്‍ പ്രതിഷേധിച്ചത്. യഥാര്‍ത്ഥ സന്യാസി ആഢംബരം വെടിഞ്ഞ് ലളിതമായ ജീവിതമാണ് നയിക്കേണ്ടത്. എന്നാല്‍ പണവും അധികാരവുമുള്ള ആഢംബര ജീവിതമാണ് റാം റഹീം സിങ് ആഗ്രഹിച്ചതും നയിച്ചതും. റാം റഹീം സിങ് വധശിക്ഷയാണ് അര്‍ഹിക്കുന്നതെന്നും സന്യാസിയായ ദുനി ബാബ പറഞ്ഞു.
വെള്ളിയാഴ്ചയാണ് ബലാത്സംഗ കേസില്‍ റാം റഹീം സിങ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്.
Post Your Comments