നയ്റോബി: കെനിയയില്‍ പ്ലാസ്റ്റിക് ബാഗുകള്‍ നിരോധിച്ചു. പ്ലാസ്റ്റിക് ബാഗുകള്‍ ഉത്പാദിപ്പിക്കുന്നവര്‍ക്കും വില്‍ക്കുന്നവര്‍ക്കും 38,000 ഡോളര്‍വരെ (ഏകദേശം 24.28 ലക്ഷം രൂപ) പിഴയോ നാലുവര്‍ഷം വരെ തടവോ ശിക്ഷ ലഭിയ്ക്കും.
മാസം 2.4 കോടി പ്ലാസ്റ്റിക് ബാഗുകളാണ് കെനിയ ഉപയോഗിക്കുന്നത്. നിരത്തിലെ പ്ലാസ്റ്റിക് മാലിന്യം കന്നുകാലികള്‍ തിന്നുന്നതിനാല്‍ അവയുടെ മാംസത്തില്‍ പോളിത്തീനിന്റെ അംശമുണ്ടാകും എന്ന ആശങ്ക യു.എന്‍. പരിസ്ഥിതി പരിപാടി (യു.എന്‍.ഇ.പി.) പങ്കുവെച്ചിരുന്നു. കെനിയന്‍ തലസ്ഥാനമായ നയ്റോബിയില്‍ ഒരു കന്നുകാലിയില്‍ നിന്ന് 20 പ്ലാസ്റ്റിക് സഞ്ചിവരെ പുറത്തെടുത്തിട്ടുണ്ടെന്ന് യു.എന്‍.ഇ.പി. പറയുന്നു.
കെനിയയില്‍ എത്തുന്ന വിനോദസഞ്ചാരികള്‍ക്കും നിരോധനം ബാധകമാണ്. കെനിയയ്ക്ക് പുറമേ റുവാന്‍ഡ, മൗറിറ്റാനിയ, എറിത്രിയ തുടങ്ങി ഒട്ടേറെ ആഫ്രിക്കന്‍രാജ്യങ്ങളില്‍ പ്ലാസ്റ്റിക് ബാഗുകള്‍ക്ക് നിരോധനമുണ്ട്.
Post Your Comments