മസ്കറ്റ് ; കൂടുതൽ മേഖലകളിൽ സ്വദേശിവത്കരണത്തിന് ഒരുങ്ങി ഒമാൻ.വരുന്ന ആറുമാസക്കാലം ലേണിംഗ് ആന്റ് ഡെവലപ്‌മെന്റ് സെന്ററുകളില്‍ വിദേശികള്‍ തൊഴിലെടുക്കരുതെന്ന് മാനവ വിഭവശേഷി മന്ത്രി അബ്ദുല്ല അല്‍ ബക്‌രി പുറത്തിറക്കിയ ഇത്തരവില്‍ വ്യക്തമാക്കുന്നു.ഇക്കാലയളവില്‍ പുതിയ വിസ മേഖലയിലേക്ക്അനുവദിക്കില്ലെന്നും ഉത്തരവിൽ പറയുന്നു.
ഈ ഉത്തരവ് പ്രവാസി മലയാളികളെ ഏറെ ബുദ്ധിമുട്ടിലാക്കും. കോളജുകളോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ലേണിംഗ് ആന്റ് ഡെവലപ്പ്‌മെന്റ് സെന്ററുകളില്‍ മലയാളികള്‍ അടക്കം ആയിരക്കണക്കിന് വിദേശികളാണ് തൊഴിലെടുക്കുന്നത്. ആറു മാസത്തിന് ശേഷം ഇവിടെ ജോലി ചെയ്തിരുന്നവര്‍ക്ക് തിരിച്ചെത്താനാകുമോ എന്നതില്‍ വ്യക്തതയില്ല. നേരത്തെ ആറു മാസക്കാലത്തേക്ക് വിവിധ തസ്തികകളിൽ ഏർപ്പെടുത്തിയ നിരോധനം ഇപ്പോഴും തുടരുകയാണ്.
Post Your Comments