കൊല്‍ക്കത്ത: ലിവിങ് ടുഗദര്‍ പങ്കാളിയായ യുവാവ് കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കൂടെ ഉണ്ടായിരുന്ന യുവതി കസ്റ്റഡിയിൽ. കൊല്‍ക്കത്തയിലെ ബിജോയ്ഗഢില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്.
വഴക്കിനെത്തുടര്‍ന്ന് യുവാവ് സ്വയം കഴുത്തറുക്കുകയായിരുന്നുവെന്ന് യുവതി പൊലീസിനോട് പറഞ്ഞു. വാതില്‍ അകത്തു നിന്നും പൂട്ടിയിരുന്നതിനാല്‍ തുറക്കാന്‍ സാധിച്ചില്ല എന്നും സഹായത്തിന് വേണ്ടി നിലവിളിച്ചെങ്കിലും ആരും കേട്ടില്ലെന്നും യുവതി പൊലീസിനോട് പറഞ്ഞു. നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് പൊലീസില്‍ വിവരമറിയിച്ചത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
യുവതിയുടെ മൊഴി പൂര്‍ണ്ണമായും വിശ്വാസത്തിലെടുക്കാത്തതിനാൽ ഇവരെ പൊലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്. ഫോറന്‍സിക് സംഘം സ്ഥലത്തെത്തി തെളിവു ശേഖരിച്ചിട്ടുണ്ട്. യുവാവിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനയച്ചിരിക്കുകയാണ്. ഇരുവരുടേയും പേരും മറ്റു വിവരങ്ങളും പൊലീസ് പുറത്തുവിട്ടിട്ടില്ല.
Post Your Comments