തൃശ്ശൂര്‍: പിഴയടയ്ക്കാനുള്ള പണം കണ്ടെത്താന്‍ കെ.എസ്.യു. സംസ്ഥാന വൈസ് പ്രസിഡന്റ് നിഖില്‍ ദാമോദരന്‍ പൂക്കച്ചവടക്കാരനായി. തൃശ്ശൂര്‍ തേക്കിന്‍കാട്ടിലെ പൂവിപണിയിലാണ് നിഖില്‍ പൂവില്‍പ്പന നടത്തുന്നത്.
തൃശ്ശൂര്‍ ലോ കോളേജിലെ അവസാന വര്‍ഷ വിദ്യാര്‍ഥിയാണ് നിഖില്‍.
അടിപിടിക്കേസും ഗുണ്ടാകേസും വന്നതോടെ നിഖിലിനും സുഹൃത്തുക്കളുമായ അഞ്ചുപേര്‍ക്കും കോടതിയില്‍ പതിനായിരം രൂപ വീതം അടയ്ക്കേണ്ടിവന്നിരുന്നു. പെട്ടന്നുള്ള ആവശ്യത്തിന് കടം വാങ്ങിയ ഈ തുക തിരികെ നല്‍കാനാണ് ഇപ്പോള്‍ പൂക്കച്ചവടം.
പൂക്കച്ചവടത്തിനിടയ്ക്കുതന്നെ സപ്ലിമെന്ററി പരീക്ഷകള്‍ക്കും കോടതിയില്‍ ഹാജരാകുന്നതിനുമെല്ലാം നിഖില്‍ സമയം കണ്ടെത്തി. സിവില്‍ എഞ്ചിനീയറിങ്ങില്‍ ഡിപ്ലോമയെടുത്തതും ഇത്തരത്തില്‍ പാര്‍ട്ട് ടൈം ജോലിയിലൂടെതന്നെയായിരുന്നു. തൃശ്ശൂര്‍ ലോകോളേജിലെ യൂണിറ്റ് പ്രസിഡന്റായിരിക്കുമ്പോഴാണ് നിഖില്‍ കെ.എസ്.യു. സംസ്ഥാന വൈസ്പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിച്ചു ജയിക്കുന്നത്.
Post Your Comments