ദുബായ്: ദുബായ് മറീനയിലെ ടോര്‍ച്ച് ടവറിലെ അഗ്നിബാധയുടെ കാരണം സിഗരറ്റായിരുന്നയെന്നു പോലീസ് അറിയിച്ചു. മുകളിലത്തെ നിലയില്‍ നിന്നും കത്തിച്ച സിഗരറ്റ് എറിഞ്ഞതാണ് തീ പിടിക്കാന്‍ കാരണമായത്. ബാല്‍ക്കണിയിലെ ചെടിചട്ടിയില്‍ വളര്‍ത്തിയിരുന്ന ചെടിക്കു തീപിടിക്കാന്‍ ഈ സിഗരറ്റ് കാരണമായെന്ന് ദുബായ് പോലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ അബ്ദുള്ള ഖലീഫ അല്‍ മാരി അറിയിച്ചു.
പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ ഇതു സംബന്ധിച്ച പരീക്ഷണങ്ങള്‍ പോലീസ് നടത്തി. ചില സസ്യങ്ങളില്‍ സിഗരറ്റില്‍ നിന്നുള്ള തീ അഗ്നിബാധയക്ക് കാരണമാകുന്നുണ്ട്. വളരെ പതുക്കയാണ് തീ പടരുന്നതെന്നും പരീക്ഷണങ്ങളില്‍ ബോധ്യപ്പെട്ടതായി പോലീസ് അറിയിച്ചു.
ഓഗസ്റ്റ് 4 നാണ് സംഭവം നടന്നത്. തീപിടുത്തത്തില്‍ 38 ഫ്‌ളാറ്റുകള്‍ നശിച്ചു. പക്ഷേ തീപിടുത്തതില്‍ ആര്‍ക്കും പരുക്കേറ്റില്ല. ഇതാദ്യമായിട്ടില്ല അശ്രദ്ധമായി പുകയുന്ന സിഗരറ്റ് ഉപേക്ഷിച്ചത് കാരണം തീ പിടുത്തം ഉണ്ടാകുന്നത്. ജുമൈറ ലേക് ടവേഴ്‌സിലെ 34 നില കെട്ടിടത്തിലാണെന്നു അഗ്നിബാധ ഉണ്ടായത്.
Post Your Comments