Latest NewsNewsInternational

മാർപാപ്പ ദക്ഷിണ ഏഷ്യൻ സന്ദർശനത്തിന്

വത്തിക്കാൻ: കത്തോലിക്കാ സഭയുടെ തലവനായ ഫ്രാൻസിസ് മാർ‌പാപ്പ ദക്ഷിണ ഏഷ്യൻ സന്ദർശനം വത്തിക്കാൻ സ്ഥിരീകരിച്ചു. ദക്ഷിണ ഏഷ്യൻ രാജ്യങ്ങളായ മ്യാൻമറിലും ബംഗ്ലാദേശിലുമാണ് സന്ദർശനം. മാർപാപ്പ ഇന്ത്യ സന്ദർശിക്കുന്ന കാര്യത്തിൽ അറിയപ്പൊന്നുമില്ല. വത്തിക്കാൻ പ്രസ് ഓഫീസ് ഡയറക്ടറായ ഗ്രെഗ് ബർക്കാണ് മാർപാപ്പയുടെ ദക്ഷിണേന്ത്യൻ സന്ദർശനം വിവരം അറിയിച്ചത്.

ഇരുരാജ്യങ്ങളിലെയും രാഷ്ട്രത്തലവന്മാരും ബിഷപ്പുമാരും ക്ഷണിച്ചതിനെ തുടർന്നാണ് ഈ അപ്പസ്തോലിക സന്ദർശനം. നേരത്തെ ഭാരത കത്തോലിക്കാ മെത്രാൻ സഭ (സിബിസിഐ) മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു. ഇന്ത്യൻ സന്ദർശനത്തിനായി മാർപാപ്പയെ ക്ഷണിക്കണമെന്ന് ആവശ്യപ്പെട്ട് സിബിസിഐ കേന്ദ്രസർക്കാരിനെ സമീപിക്കുകയും ചെയ്തിരുന്നു.

മ്യാൻമറിൽ നവംബർ 27 മുതൽ 30 വരെ തീയതികളിലും ബംഗ്ലാദേശിൽ നവംബർ 30 മുതൽ ഡിസംബർ രണ്ടു വരെ തീയതികളിലുമാണ് മാർപാപ്പ സന്ദർശനം നടത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button